0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1312

അഹങ്കാരം കണ്ടില്ലേ...എന്ന ചാവേടാ ...പോയി ചാവ് നീ..നാണം കെട്ടവൻ " അവർ പിടിച്ചു മാറ്റുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു..

ദേഷ്യവും സങ്കടവും പിന്നെ അപ്പൊ തോന്നിയ മണ്ടത്തരവും !

"ആ ചാവും....ഇപ്പൊ തന്നെ ചത്തു തരാം..സന്തോഷം ആവൂലോ നിങ്ങൾക്കൊക്കെ "

അവരെല്ലാം നിശബ്ദമായ നിമിഷം ഞാൻ പൊട്ടിത്തെറിച്ചു പറഞ്ഞു. പിന്നെ ഡൈനിങ് ടേബിളിലിരുന്ന ആപ്പിളൊക്കെ മുറിക്കാൻ വെക്കുന്ന കത്തിയിലേക്ക് നോക്കി...

അത് മനസിലായെന്നോണം കുഞ്ഞാന്റിയും അമ്മയുമൊക്കെ എന്നെ പിടിച്ചു മാറ്റാൻ വന്നു..പക്ഷെ അപ്പോഴേക്കും എന്റെ വാശി വിജയിച്ചിരുന്നു...കത്തി എടുത്തു ഇടം കയ്യിലെ ഞെരമ്പില് അറഞ്ചം പുറഞ്ചം വരഞ്ഞു !

നല്ല നൈസ് ആയിട്ട് ചോര ചീറ്റി ..

"അയ്യോ...കണ്ണാ... എടാ മോനെ.എന്ത് പണിയാട ഈ കാണിച്ചേ.... കണ്ണേട്ടാ ...

അമ്മയുടെയും കൃഷ്ണൻ മാമയുടെയും , അഞ്ചുവിന്റെയും വാക്കുകൾ. കുഞ്ഞാന്റിയുടെ നിലവിളി..അച്ഛന്റെ ഞെട്ടി തരിച്ച മുഖം !

അത്രയും എനിക്ക് നല്ല ഓര്മ ഉണ്ടായിരുന്നു..ഒരാവേശത്തിലെടുത്തു മുറിക്കുവേം ചെയ്തു..ഇനി പേടിച്ചു നിലവിളിക്കാൻ ഒക്കുമോ....ഞാൻ കയ്യിലെ ചോര നോക്കി ഇപ്പൊ ചാവുമെന്ന പോലെ നിന്നു വിറക്കാൻ തുടങ്ങി ! ബെസ്റ്റ് കോമഡി....

അപ്പോഴേക്കും അമ്മയും കുഞ്ഞാന്റിയും കൃഷ്ണൻ മാമയുമൊക്കെ എന്നെ വന്നു പിടിച്ചു കത്തി കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞു...കൃഷ്ണൻ മാമ മുണ്ടു കീറി എന്റെ കൈ തുണി കൊണ്ടു കെട്ടി..

"കണ്ണേട്ടാ ..എന്ത് പണിയ ഈ കാണിച്ചേ..."

എന്റെ കയ്യിലെ ചോര കണ്ടു അഞ്ജു സങ്കടത്തോടെ വിതുമ്പി..അമ്മയും ഒപ്പം അലമുറ ഇടുന്നുണ്ട്...

അത് വരെ കണ്ട അച്ഛൻ ആയിരുന്നില്ല..ഞാൻ അങ്ങനെ ചെയ്യുമെന്ന് അങ്ങേരു വിചാരിച്ചു കാണില്ല..എന്നെ കൊലക്കു കൊടുത്ത ഭാവം..ആകെ തകർന്നു പോയ പോലെ !നെഞ്ചിൽ കൈവെച്ച അങ്ങേരു ഷോക്കേറ്റ പോലെ നിൽപ്പുണ്ട്...

എനിക്ക് അതും കൂടി കണ്ടപ്പോൾ ആകെ വല്ലാണ്ടായി ...ഒപ്പം തല കറങ്ങുന്ന ഒകെ പോലെ തോന്നി...കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും ബോധം പോയി..അച്ഛന്റെ ബന്ധുക്കളിൽ ഒരാൾ വന്ന കാറിൽ അവരെന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി..പേടി കൊണ്ടാണോ എന്തോ പോകും വഴിയേ എന്റെ ബോധം മങ്ങി .

ഹോസ്പിറ്റലിൽ എത്തിയതോകെ അവ്യക്തമായി ഓര്മ ഉണ്ട് . പിന്നെ ബോധം തെളിയുമ്പോ

💬 Comments

View all comments