0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1315

.ഐ .സി.യു . വിന്റെ ഉള്ളിൽ ആണ് . ഞാൻ പതിയെ കണ്ണ് മിഴിച്ചു നോക്കി...മുൻപേ നടന്ന സംഭവങ്ങളൊക്കെ മനസിൽ അപ്പോഴേക്കും ഉരുണ്ടു കയറി...ഞാൻ പെട്ടെന്ന് ഒരു ഞെട്ടലോടെ ഒന്ന് ഉയർന്നു...

"എന്താ..എന്താ ?"

ഞാൻ കിടന്ന ബെഡിന്റെ അടുത്തിരുന്ന ചെറുപ്പക്കാരിയായ പെൺകുട്ടി തിരക്കി. കക്ഷി നേഴ്സ് ആണ് !

"ഏയ് ഒന്നുമില്ല.."

ഞാൻ അതിനെ നോക്കി പതിയെ പറഞ്ഞു..പിന്നെ ചുറ്റും നോക്കി..ഷർട്ട് ഇടാതെയാണ് കിടത്തി..നെഞ്ചത്തും വയറ്റത്തും കയ്യിലുമൊക്കെ എന്തൊക്കെയോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്..ഐ.സി.യു കിടക്കുമ്പോ സിനിമയിൽ കാണാറില്ലേ അതെ പോലെ ! പിന്നെ ബ്ലഡ് കയറ്റുന്നുണ്ട് ! കുറെ ഞാൻ കളഞ്ഞതാണല്ലോ..കുറച്ചു കേറട്ടെ ....

ഇടതു കയ്യിൽ ഒരു വെളുത്ത കോട്ടൺ തുണിയുടെ കെട്ട് ഉണ്ട് .

"ഭാഗ്യം ചത്തിട്ടില്ല.."

ഞാൻ സ്വയം അതിലേക്ക് നോക്കി പറഞ്ഞു നേഴ്‌സിനെ നോക്കി..

"ഞാൻ എങ്ങനെ ഇവിടെ ?"

ഞാൻ അടുത്തിരുന്ന നേഴ്സിനോട് പതിയെ തിരക്കി..

പുള്ളിക്കാരിയെ കാണാൻ നല്ല ലുക്ക് ഉള്ളതുകൊണ്ട് എന്റെ മനസു ഉണർന്നു ...അത് മനസിലായെന്നോണം അവൾ ചിരിച്ചു .

"സൂയിസൈഡ് അറ്റംപ്റ്റ് ചെയ്തിട്ട് എന്നോടാണോ ചോദിക്കുന്നെ "

ആ പെൺകുട്ടി കയ്യിലുണ്ടായിരുന്ന ഏതോ ബുക്ക് വായിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.

"അല്ല നിങ്ങളെന്താ ഇവിടെ ?"

ഞാൻ ചെറിയ ചിരിയോടെ ചോദിച്ചപ്പോൾ ആ കുട്ടി കണ്ണുരുട്ടി..

നേഴ്സ് പിന്നെ ഹോസ്പിറ്റലിൽ അല്ലാതെ സിനിമ തിയേറ്ററിൽ ആണോടാ എന്ന ഭാവം ! പിന്നെ അത് എണീറ്റ് പുറത്തേക്കു നടന്നു..എനിക്ക് ബോധം വീണെന്ന് അറിയിക്കാൻ വേണ്ടി ആകണം..!

ദൈവമേ ഇനിയെന്ത് !!

💬 Comments

View all comments