0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1279

വിടർന്നു .

ഞാൻ അവൾക്കു മറുപടി അയക്കാനായി ടെക്സ്റ്റ് ചെയ്തു..

"ഇപ്പോ എത്തും മഞ്ജുസേ.. മൈ സിസ്റ്റെർ സ്റ്റിൽ അണ്ടർ മേക്ക്അപ് .. ഒന്ന് വൈറ്റ് ചെയ്യേടോ മുത്തേ .."

ഞാൻ മറുപടിയും അവളെ ചുംബിക്കുന്ന ഭാവത്തിലുള്ള മുദ്രകളും അയച്ചുകൊണ്ട് സ്വയം ചിരിച്ചു .

"മ്മ്..ഓക്കേ..ഓക്കേ .. എളുപ്പം വാ .. ബോറടിച്ചു ഒരു വിധം ആയി.."

മഞ്ജുസേ വീണ്ടും മെസ്സേജ് അയച്ചു .

"മ്മ്... ബോറടി ആണേൽ അമ്പലത്തിനകത്തു കയറി നോക്കെടി വായ് നോക്കാലോ "

ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു .

"അയ്യടാ... നിന്റെ പണി ഒക്കെ നീ വന്നിട്ട് ചെയ്ത മതി.. എന്നെ കൂട്ട് പിടിക്കേണ്ട... അല്ലെങ്കി തന്നെ ഇവിടെ വയറു ചാടിയ കുറച്ച പോറ്റിമാരെ ഉള്ളു നോക്കാൻ .."

മഞ്ജുസ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന കുറെ സ്മൈലികൾ വാരി കോരി വിതറി . അവളുടെ റിപ്ലൈ കണ്ടു എനിക്കും ചിരി വന്നു ..

അങ്ങനെ ചാറ്റ് ചെയ്തു നിൽക്കെ ആണ് അഞ്ജു അമ്മയോടൊപ്പം ഇറങ്ങി വന്നത് .അവളെ അടിമുടി നോക്കികൊണ്ട് ഞാൻ സ്ഥിരം കലിപ്പിട്ടു.

"ഒന്ന് വേഗം വാടി , എത്ര നേരം ആയിത്" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി..സാരി ഒകെ ഉടുത്തു വന്നപ്പോ ഒരു ചന്തം ഒക്കെ ഉണ്ട് പെണ്ണിനെ കാണാൻ .എന്നാലും മോശം വേണമല്ലോ പറയാൻ ..എന്നാലല്ലെ അവൾക്ക് ദേഷ്യം പിടിക്കൂ...

"ഒന്ന് മിണ്ടാതിരിക്കെടാ..നല്ലൊരു ദിവസം ആയിട്ട് .." അമ്മ ഞാൻ ഒച്ചയിടുന്നത് കണ്ട കണ്ണുരുട്ടി ..

"ഓ..ശരി.." ഞാൻ പതിയെ പറഞ്ഞു . അഞ്ജു എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി ചെരിപ്പും ഇട്ടു ബൈക്കിനടുത്തേക്ക് വന്നു .

"എന്ത് കോലം ആടി ഇത്..അയ്യേ.." ഞാനവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .

അത് കേട്ടതും അവൾക്ക് ചൊറിയാൻ തുടങ്ങി . "അതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ട..കൂടെ വരാൻ പറ്റുമെങ്കി വന്ന മതി..അല്ലെങ്കി ഞാൻ നടന്നു പൊയ്ക്കോളാം..പറയുന്ന ആള് വല്യ ചുന്ദരൻ ആണല്ലോ "

അഞ്ജു എന്റെ തുടയിൽ വലതു കൈകൊണ്ട് അടിച്ചുകൊണ്ട് പല്ലിറുമ്മി .

"ഹി ഹി.."

💬 Comments

View all comments