0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1277

ഓരോന്ന് പറയുമെങ്കിലും അവൾ ഈ കാര്യത്തിൽ എനിക്ക് അനൂകൂലമാണ് . അതുകൊണ്ട് മഞ്ജുവുമായി ഒന്ന് പരിചയപെടുത്തിയാൽ നന്നായിരിക്കും എന്നെനിക് തോന്നി.

അഞ്ജുവിന്റെ പിറന്നാൾ ദിവസം തന്നെയാണ് അതിനു വേണ്ടി സെലക്ട് ചെയ്തത് . അവളെ എല്ലാ പിറന്നാളിനും വീടിനടുത്തുള്ള ശിവ ക്ഷേത്രത്തിൽ കൊണ്ട് പോകുന്നത് ഞാനാണ് . അന്നും അങ്ങനെ തന്നെ . മഞ്ജുസിനോടും ഞാൻ അവിടെ രാവിലെ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു . പ്ലാനിങ് ആണെന്നൊക്കെ അഞ്ജുവിനു ഊഹിച്ചലറിയും . അവൾ അത്രക്ക് മണ്ടി ഒന്നുമല്ല , പറഞ്ഞു പറ്റിക്കാൻ !എന്നാലും മഞ്ജുവിനോട് യാദൃശ്ചികമെന്നോണം അവിടെ നിന്ന് കണ്ടുമുട്ടുന്ന രീതിക്ക് പെരുമാറാനും , കണ്ടുമുട്ടനുമൊക്കെ ഞാൻ ചട്ടം കെട്ടിയിരുന്നു .പക്ഷെ അതിന്റെ ഒന്നും ആവശ്യം വേണ്ടി വന്നില്ല...

മഞ്ജുസിനു ഈ കൂടിക്കാഴ്ചയിൽ വലിയ ഇന്ററസ്റ്റ് ആയിരുന്നു . അഞ്ജുവിനെ അവൾ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി അടുപ്പമില്ല .

പിറന്നാൾ ദിവസം പതിവ് പോലെ എന്റെ പെങ്ങൾ സെറ്റ് സാരി ഒകെ ഉടുത്ത് അണിഞ്ഞൊരുങ്ങി കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ട പോലെ ഇറങ്ങി വന്നു . ഞാനവളെയും കാത്തു ബൈക്കിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ അവരായി..ഇപ്പൊ ഒരുങ്ങി വരാമെന്നു പറഞ്ഞു റൂമിൽ കയറിയതാണ് . സാരി അടുപ്പിക്കാൻ അമ്മ തന്നെ വേണം . പിന്നെ മേക്കപ്പും ! ഞാൻ കുളിയൊക്കെ കഴിഞ്ഞു ഒരു വെള്ള ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്തു ബൈക്കിലിരുന്ന് മഞ്ജുസുമായി ചാറ്റ് ചെയ്തിരുന്നു . ഇടതു കയ്യിൽ മഞ്ജുസ് എപ്പോഴോ വാങ്ങിച്ചു തന്ന വാച്ചും കെട്ടിയിരുന്നു . ഇടക്കിടെ ഷോപ്പിംഗിനു പോകുമ്പോൾ അവളെനിക്കും ഓരോന്ന് വാങ്ങും . അത് ഇതിനിടക്ക് പറയാൻ വിട്ട ഒരു കാര്യം ആണ് ..

അവൾ അമ്പലത്തിൽ എത്തിയെന്നു പറഞ്ഞാണ് എനിക്ക് ആദ്യ മെസ്സേജ് അയച്ചത് .

"ഡാ...പൊട്ടാ .. നീ എവിടെയാ ഇത് .. ഞാനിവിടെ എത്തിയിട്ട് കുറെ നേരം ആയി.. കൂയ്... റിപ്ലൈ താടാ പട്ടി.." ഇത്രേം ആയിരുന്നു മഞ്ജുസിന്റെ സന്ദേശം ..പിന്നെ കുറെ ആംഗ്രി സ്മൈലികളും ! അത് റീഡ് ചെയ്തു നോക്കുമ്പോൾ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി

💬 Comments

View all comments