Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
എന്നെ അടിമുടി നോക്കി. അവളെ ഫേസ് ചെയ്യാൻ സ്വല്പം നാണം തോന്നിയ ഞാൻ നാടോടിക്കാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ ചെന്ന ഭാവത്തിൽ നിന്നു.
"അതെ ചേട്ടായി ..കൂടുതൽ അഭിനയമൊന്നും വേണ്ട ..ഇന്ന് പതിവില്ലാത്ത ധൃതിയും ആവേശവും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..എന്തോ ചുറ്റിക്കളി ഉണ്ടെന്നു .."
അവൾ പതിയെ എന്റെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ചിരിയോടെ പറഞ്ഞു .
ഞാൻ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു അവളെ നോക്കി .
"ഹേ...അപ്പൊ എല്ലാം ഞാൻ പറയാതെ തന്നെ മനസിലായല്ലോ അല്ലെ..ആശ്വാസം ആയി " ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ച ആരോടെന്നില്ലാതെ പറഞ്ഞു .
"എന്തിനാടാ ഇതൊക്കെ ..?" അവളെന്നെ സ്വല്പം പുച്ഛത്തോടെ നോക്കി .
"നീ എന്താടി അങ്ങനെയൊക്കെ പറയുന്നേ..ഞാൻ നിന്നോട് എല്ലാം പറഞ്ഞതല്ലേ..മഞ്ജുസിനു നിന്നെ ഒന്ന് പരിചയപ്പെടണം എന്ന് പറഞ്ഞപ്പോ..വരാൻ പറഞ്ഞെന്നെ ഉള്ളു.." ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .
"മ്മ്...എന്ന വാ ..നടക്ക് നടക്ക് ..ആ ചേച്ചി എവിടെ എന്നിട്ട് " അഞ്ജു എന്റെ മനസു വായിച്ചെന്നോണം ശാന്തയായിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ഞങ്ങൾ രണ്ടും കൂടി പ്രധാന എന്ട്രന്സിലൂടെ അകത്തേക്ക് കയറി..
ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുസ് വഴിപാട് കൗണ്ടറിൽ ആയിരുന്നു . അകത്തു കയറിയതുകൊണ്ട് മൊബൈൽ സൈലന്റ് ആക്കിയെന്നു തോന്നുന്നു. വിളിച്ചിട്ട് എടുത്തില്ല . അങ്ങനെ അവളെ കാണാതെ വന്നപ്പോൾ ഞങ്ങൾ രണ്ടും കൽപ്പിച്ചു ഒന്ന് ചുറ്റി നോക്കി .
ഒരു വെളുത്ത നിറത്തിൽ ചുവന്ന മഞ്ചാടി കുരു കണക്കെയുള്ള പുള്ളികൾ ഉള്ള ചുരിദാറും , വെളുത്ത പാന്റും ആണ് അവളുടെ വേഷം . വഴിപാട് രസീതുകളുമായി അവൾ ഒരുവശത്തേക്ക് തെന്നിവീണ മുടിയിഴ നീക്കികൊണ്ട് ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു ..
അഞ്ജു അവളെ നോക്കി ചിരിച്ചു..ഞാൻ അവയുടെ പുറകിലായി നിന്നുകൊണ്ട് അഞ്ജു കാണാതെ കൈ ഉയർത്തി "ഹായ് " എന്ന് കാണിച്ചു ..മഞ്ജുസ് അത് നോക്കി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു..നഗ്നപാദയായുള്ള വരവാണ് ..
മഞ്ജുസിന്റെ കാണാൻ ചേലുള്ള അഴക് നോക്കി അഞ്ജു വരും കാല ഏടത്തിയമ്മയെ കണ്ണിമവെട്ടാതെ നോക്കി ..
"ശരിക്കും പറ
💬 Comments
View all comments