0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1282

..നീ ഇതെങ്ങനെ ഒപ്പിച്ചു ..ഒരു മാച്ചും ഇല്ല .." മഞ്ജുസ് അടുത്തേക്ക് എത്തുന്നതിനു മുൻപായി അഞ്ജു എന്നോട് ചേർന്ന് നിന്നു സ്വകാര്യം പോലെ തിരക്കി .

"ഒന്ന് പോടി..എനിക്കെന്താ ഒരു കുറവ്.." ഞാനവളുടെ കത്തിൽ പല്ലിറുമ്മമികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു ഭാവിച്ചുകൊണ്ട് തിരക്കി..

"നിനക്കു കുറവ് മാത്രല്ലേ ഉള്ളു , ബുദ്ധിയടക്കം ..." അഞ്ജു കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു താങ്ങിക്കൊണ്ട് പറഞ്ഞു..

"വേണ്ട പന്നി .." ഞാനവളുടെ കയ്യിൽ പതിയെ നുള്ളികൊണ്ട് പറഞ്ഞു..അഞ്ജു ഒന്ന് ചിണുങ്ങിക്കൊണ്ട് നിൽക്കെ മഞ്ജുസ് ഞങ്ങളുടെ അടുത്തെത്തി..

അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഞ്ജുവിനെ നോക്കി . അടുത്തെത്തിയതും ചെറിയ പരിഭ്രമം ഒക്കെ ഉണ്ട് ടീച്ചർക്ക് ..

"ഹായ്.."

മഞ്ജുസ് പതിയെ പറഞ്ഞുകൊണ്ട് അഞ്ജുവിനു നേരെ കൈനീട്ടി..

അഞ്ജു എന്നെ ശ്രദ്ധിക്കാതെ നേരെ മഞ്ജുസിന്റെ കൈപിടിച്ചെടുത്തു.

"ഹലോ.." അവൾ ചിരിയോടെ മഞ്ജുസിനെ സ്വീകരിച്ചു..

"മെനി മെനി ഹാപ്പി റിട്ടേൺസ്‌ ഓഫ് ദി ഡേ ..."

അഞ്ജുവിന്റെ പിറന്നാൾ സൂചിപ്പിച്ചുകൊണ്ട് മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു .

"താങ്ക്സ് ചേച്ചി..."

അഞ്ജു പറഞ്ഞുകൊണ്ട് മഞ്ജുസിനെ പെട്ടെന്ന് കെട്ടിപിടിച്ചു . ഇവര് ഇത്ര പെട്ടെന്ന് ജോയിന്റ് ആകുമെന്ന് ഞാനും ഓർത്തില്ല .മഞ്ജുവും അത് അത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്നു അവളുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി..

"ചേച്ചിക്ക് ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടായിരുന്നോ ..ഇവനോ ബുദ്ധിയില്ല.." അഞ്ജു കെട്ടിപിടിച്ചുകൊണ്ട് തന്നെ അവളുടെ കാതിൽ പറഞ്ഞപ്പോൾ മഞ്ജുസ് പതിയെ പുഞ്ചിരിച്ചു .

"പറ്റി പോയി കൊച്ചെ ..." മഞ്ജുസ് അവളെ അടർത്തി മാറ്റി ചിരിയോടെ പറഞ്ഞു .

അഞ്ജു അവളെ തന്നെ അടിമുടി നോക്കി . അത് കണ്ടെന്നോണം മഞ്ജുസ് പുരികം ഉയർത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി..

"എന്താ കുട്ടി നോക്കുന്നെ..എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലെ.?" മഞ്ജു സംശയത്തോടെ ചോദിച്ചു .

"ഏയ് ഇല്ല...എനിക്ക് ഒരു ദേഷ്യവും ഇല്ല...വീട്ടിലൊക്കെ എങ്ങനെ ആവുംന്നു അറിയില്ല .പിന്നെ ചേച്ചി നല്ല ഗ്ലാമർ ആണല്ലോ.."

എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ മഞ്ജുസിനെ ഒന്ന് പൊക്കി . അത് കേട്ടപ്പോൾ മഞ്ജുസ്

💬 Comments

View all comments