Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കി..ഞാൻ ആ കാര്യം പറഞ്ഞു അവളുമായി ഉടക്കുന്നതാണല്ലോ . അത് മനസിലായെന്നോണം ഞാൻ പുച്ഛം മുഖത്ത് വാരി വിതറി നിന്നു ..
അഞ്ജുവിന്റെ ആ വിശേഷണത്തിന് മഞ്ജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു .
"ചേച്ചിക്ക് വേറെ ആരേം കിട്ടിയില്ലേ ...എന്റെ ആങള ആയോണ്ട് പറയുന്നതല്ല ..ഒരു ഉപകാരവുമില്ലാത്ത ജന്തു ആണ് .."
അഞ്ജു എന്നെ നോക്കി മഞ്ജുവിന്റെ അടുത്ത് തട്ടിവിട്ടു . ഒരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . മഞ്ജുസ് അത് കേട്ട് ചിരിച്ചു എന്നെ ഒരു ആക്കിയ നോട്ടം നോക്കി..
"സാരല്യ ..ഈ ജന്തുവിനെ എനിക്ക് അത്ര ഇഷ്ടായിപ്പോയി ..പിന്നെ എന്റെ കാര്യം ഒക്കെ അവൻ പറഞ്ഞില്ലേ " മഞ്ജു സ്വല്പം വിഷമത്തോടെ തിരക്കി..
"ആഹ്..അതൊക്കെ കള ചേച്ചി..." അവളുടെ മുഖം വല്ലാതായപ്പോൾ അഞ്ജു പന്തികേടോടെ എന്നെ നോക്കി .
പിന്നെ ഞങ്ങൾക്കായി ഒഴിഞ്ഞു തരാൻ വേണ്ടി വഴിപാടു ചീട്ടാക്കാൻ പോകുവാണെന്നു പറഞ്ഞു .
"ചേച്ചി ..നിങ്ങള് സംസാരിക്ക്..ഞാനീ വഴിപാടൊക്കെ പറഞ്ഞിട്ട് വരാവേ " അഞ്ജു അവളെയും എന്നെയും മാറിമാറിനോക്കികൊണ്ട് പറഞ്ഞു കൗണ്ടറിനു അടുത്തേക്ക് ഓടി .
അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ മഞ്ജുസിന്റെ കൈപിടിച്ച് പ്രദക്ഷിണ വഴിയിലെ ഒരു മൂലയിലേക്ക് മാറി..ഞാൻ കയ്യിൽ കയറി പിടിച്ചപ്പോൾ അവളെന്നെ അത്ഭുതത്തോടെ നോക്കി .ആരേലും കാണുമെന്ന പേടിയൊന്നും ആ സമയം ഞങ്ങൾ രണ്ടാൾക്കും ഉണ്ടായിരുന്നില്ല...
ഞങ്ങൾ ഒരു മൂലയിൽ പോയി സ്ഥാനം ഉറപ്പിച്ചു..കൽത്തൂണിൽ ചാരി നിന്നു ഞാൻ മഞ്ജുസിനെ നോക്കി .
"എന്താ പെട്ടെന്ന് മുഖത്തെ തെളിച്ചമൊക്കെ പോയല്ലോ മഞ്ജുകുട്ടി " ഞാനാരും കാണാതെ അവളുടെ കവിളിൽ പെട്ടെന്ന് ഉമ്മ കൊടുത്തുകൊണ്ട് തിരക്കി..
ആ നീക്കം അവൾ പ്രതീക്ഷിക്കാത്തതുകൊണ്ട് വാ പൊളിച്ചു ചുറ്റും നോക്കി..
"സ്....ഡാ..."
അവൾ ചുറ്റും നോക്കി എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. ഞാൻ അവളെ നോക്കി കണ്ണിറുക്കി..
"പറ...എന്താ പെട്ടെന്ന് ഡൌൺ ആയെ ?"
ഞാനവളുടെ കൈപിടിച്ചുകൊണ്ട് തിരക്കി .
"ഒന്നുമില്ല..എന്റെ പാസ്റ്റ് ഒകെ പറയുമ്പോ നിന്റെ വീട്ടുകാര് .." മഞ്ജുസ് ഒന്ന് പതറി ..അവൾ വിക്കി വിക്കി എന്നെ
💬 Comments
View all comments