0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 1509

മതി കല്യാണം ഒക്കെ " അച്ഛൻ ഒരു മര്യാദ പോലെ പറഞ്ഞു .

മതിയെന്ന് മഞ്ജുസിന്റെ അച്ഛനും വാക് കൊടുത്തു . പിന്നെ ലൈസൻസ് കിട്ടിയ സന്തോഷം ആയിരുന്നു എനിക്കും മഞ്ജുസിനും .

പിന്നെ ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ . അവൾ വീട്ടിലേക്കൊക്കെ വിളിക്കാൻ തുടങ്ങി . അഞ്ജുവിനോടും അമ്മയോടുമൊക്കെ സംസാരിക്കാൻ തുടങ്ങി . ഞാൻ ഇടക്കു അവളുടെ വീട്ടിലും പോയി തുടങ്ങി .അങ്ങനെ അങ്ങനെ മഞ്ജുസിന്റെ അമ്മയേം മുത്തശ്ശിയെയും ഒക്കെ കൈയിലെടുത്തു. എന്റെ തമാശകളൊക്കെ അവർ ചിരിച്ചു ആസ്വദിക്കും . എന്റെ അച്ഛൻ അതിനിടയ്ക്ക് വീണ്ടും ദുബായിലോട്ടു തന്നെ തിരിച്ചും പോയി . സംഭവം ഒക്കെ ശരി..നോക്കീം കണ്ടുമൊക്കെ നടന്നോണം എന്നൊരു ഉപദേശം മാത്രമാണ് അച്ഛൻ പോകാൻ നേരം വെച്ചത് .

പക്ഷെ അന്നത്തെ ഹോസ്പിറ്റൽ ഇൻസിഡന്റിനു ശേഷം ഞങ്ങൾ പിന്നെ ബെഡിൽ ഒരുമിച്ചു കിടന്നിട്ടില്ല എന്നതാണ് സത്യം..അതിനുള്ള സമയം കിട്ടിയിട്ടില്ല . വെക്കേഷൻ കഴിഞ്ഞതോടെ മഞ്ജുസിനു വീണ്ടും കോളേജ് തുടങ്ങി . അവൾ പതിവ് പോലെ കോളേജിൽ പോയി തുടങ്ങി. ഇടക്ക് ഞാൻ തന്നെ അവളുടെ കാറുമെടുത്തു കൊണ്ട് വിടാനും പിക് ചെയ്യാനും പോകും , എനിക്കും കോഴ്സ് ഉണ്ട്. ഒഴിവു ദിവസം ഞങ്ങൾ എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകും .

ഞങ്ങളുടെ ബന്ധം ഒക്കെ മായേച്ചിയും അറിഞ്ഞിരുന്നു . വീട്ടിലുണ്ടായതൊക്കെ അമ്മ അവളോടും ഹേമ ആന്റിയോടും വിസ്തരിച്ചിരുന്നു . അതറിഞ്ഞപ്പോൾ അവളെന്നെ വിളിച്ചു കുറെ കളിയാക്കിയതാണ് . മഞ്ജുസിനെയും അവൾ ഇത് പറഞ്ഞു ഇടക്കു കളിയാക്കും..

"ആ ചെക്കനെ കൊലക്കു കൊടുത്തിട്ടു....നാണമില്ലല്ലോടി പെണ്ണെ " മായേച്ചി തരം കിട്ടുമ്പോഴൊക്കെ മഞ്ജുസിനിട്ടു താങ്ങും .

ശ്യാമും മോശമല്ല ! ഞാനിങ്ങനെ ഒരു മണ്ടത്തരം കാണിക്കുമെന്ന് അവനും ഓർത്തില്ല..അത് പറഞ്ഞു അവനും ചെറുതായി കളിയാക്കും . ഇടക്കു ഇവറ്റകളുടെ സംസാരം കേൾക്കുമ്പോൾ അന്ന് കാഞ്ഞു പോവുന്നതായിരുന്നു നല്ലത് എന്ന് തോന്നും . പിന്നെ എന്നെയും മഞ്ജുസിനെയും ഒപ്പം കണ്ടാലുള്ള ഒരു നോട്ടവും , ആക്കിയ മൂളലും ചുമയും ! ഞങ്ങൾക്കും അത് കാണുമ്പോൾ എന്തോ പോലെ ആണ് .

💬 Comments

View all comments