0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1865

ചന്ദനം ഒകെ തേച്ചു അവൻ മൊട്ട അടിച്ചു കുട്ടപ്പനായി കൈകൊട്ടി ചിരിച്ചു.

അപ്പോഴേക്കും എല്ലാവരും ഒരുങ്ങി വന്നിരുന്നു. എല്ലാവരും സെറ്റ് സാരിയും ബ്ലൗസും ആണ് വേഷം . പിള്ളേരായ ഞങ്ങൾ മാത്രം കളർഫുൾ തീം ആണ് .

രാവിലെ നേരെ പഴനി മല കയറ്റം...ഹര ഹാരോ ഹര ഹര..പോകും വഴിക്കു ഒരു ആന കുട്ടി വഴിയിൽ നിൽപ്പുണ്ട്..അത് തുമ്പികൈ ഉയർത്തി എല്ലാവരെയും തലയിൽ വെച്ചു അനുഗ്രഹിക്കും..പൈസ കൊടുക്കണം എന്ന് മാത്രം , പിന്നെ കുറെ കച്ചവടക്കാർ..ഭിക്ഷാടകർ ..ചെരിപ്പ് സൂക്ഷിക്കുന്ന കടകൾ അങ്ങനെ പതിവ് കാഴ്ചകൾ തന്നെ.. ! അവിടെ അധികവും എത്തുന്നത് മലയാളികൾ ആണെന്ന് എനിക്ക് തോന്നി. മല കയറുമ്പോഴും , ദർശനത്തിനായി വരി നിക്കുമ്പോഴും എല്ലാം കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും നാട്ടുകാരെ ആണ് . രാവിലെ ദർശനം കഴിഞ്ഞു തിരിച്ചിറങ്ങി . പിന്നെ പഴനിമലക്കു അടുത്ത് തന്നെയുള്ള ഇടുമ്പൻ മലയും കയറി . പ്രായം എഴുപത് ആയിട്ടും അമ്മുമ്മക്ക് വല്യ ക്ഷീണം ഒന്നുമില്ലെന്നതാണ് ചെറുപ്പക്കാരായ ഞങ്ങൾക്ക് തോന്നിയ അത്ഭുതം !

ഞാനും വീണയും ഈ കാര്യം പറയുകയും ചെയ്തു . ഞാനും അവളും കുഞ്ഞാന്റിയും ആണ് കൂടുതൽ കമ്പനി . അതുകൊണ്ട് ഞങ്ങൾ ഒരു സെറ്റ് ആയിട്ടാണ് നടക്കുക . ഏറ്റവും പുറകിലായാണ് ഞങ്ങൾ നീങ്ങുക .ദർശനത്തിനു നിക്കുമ്പോ ഞാൻ മനഃപൂർവം കുഞ്ഞാന്റിയുടെ അടുത്ത് നിന്നു മാറി നിന്നു. അവൾ കൂടെ നിന്നാൽ എന്റെ കൺട്രോളൊക്കെ പോകും..മനസിൽ വേണ്ടാത്ത ചിന്ത ഒക്കെ വരും ! വെറുതെ ദൈവ കോപം ഉണ്ടാക്കണ്ടല്ലോ...!

അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ പഴനിയിൽ ആയിരുന്നു . രാത്രി തങ്കത്തേര് ക്ഷേത്രത്തിൽ എഴുന്നള്ളിക്കും .അതുകൂടി കാണണം എന്ന തീരുമാനത്തിന്റെ പുറത്തായിരുന്നു അത് . ഉച്ചയൂണാകെ കഴിഞ്ഞു എല്ലാരും സ്വല്പം മയങ്ങി. പിന്നീട് വൈകീട്ടാണ് രണ്ടാമതുള്ള മല കയറ്റം . ഇത്തവണ റോപ്പ് വഴിയോ, ട്രെയിൻ വഴിയോ മല കയറാം എന്ന് എല്ലാരും കൂടി തീരുമാനിച്ചുറപ്പിച്ചു.

ചെറിയ ടോയ് ട്രെയിൻ പോലുള്ള സംവിധാനത്തിൽ ഞങ്ങൾ മല കയറി. സ്വല്പം ഇരുട്ടി തുടങ്ങിയതോടെ ക്ഷേത്രവും മലയും ദീപാലങ്കൃതമായി

💬 Comments

View all comments