Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
നിന്നു പിറ്റേ ദിവസം രാത്രി ആണ് പഴനിയിലേക്ക് തിരിച്ചത് .
രാത്രി അത്താഴം കഴിഞ്ഞ ശേഷം ആണ് വണ്ടി എത്തിയത് . ഒരു ട്രാവലർ ആയിരുന്നു . അമ്മുമ്മ അടക്കം എല്ലാരും ഉണ്ട്. കൃഷ്ണൻ മാമ , മോഹനവല്ലി അമ്മായി , വീണ , ബിന്ദു അമ്മായി അവരുടെ മക്കളായ രാഗേഷും അഞ്ജലിയും , കുഞ്ഞാന്റിയും രണ്ടു മക്കളും , വല്യച്ചനും വല്യമ്മയും പിന്നെ ഞാനും അമ്മയും അഞ്ജുവും ! കൃഷ്ണൻ മാമയുടെ രണ്ടാമത്തെ മകൻ കാർത്തിക് നു വേറെ ടൂർ ഉള്ളതുകൊണ്ട് ഞങ്ങളോടൊപ്പം വന്നില്ല...അവർക്കു കോളേജിൽ നിന്നുള്ള ടൂർ ഉണ്ട്.
കൃഷ്ണൻ മാമയും വല്യച്ചനും ആണ് കൂട്ടത്തിലെ പ്രധാനികൾ ! അവർ കാരണവന്മാരുടെ സ്ഥാനം കയ്യാളി മുൻപിലെ സീറ്റുകളിൽ ഇരുന്നു . ഞാൻ ഏറ്റവും ഒടുക്കം ആണ് കയറിയത് . അപ്പോഴേക്കും എല്ലാവരും സ്ഥാനം പിടിച്ചു കഴിഞ്ഞു . കുഞ്ഞാന്റി ഏറ്റവും പുറകിലെ നീണ്ട സീറ്റിൽ ഒരു സൈഡിൽ ആണ് ഇരുന്നത് . ആ സീറ്റിൽ വേറെ ആരുമില്ല...കുഞ്ഞാന്റിയുടെ കുട്ടികളൊക്കെ വീണയുടെ കൂടെ തൊട്ടു മുൻപിലെ സീറ്റിൽ ആണ് .
ഞാൻ അതുകൊണ്ട് കുഞ്ഞാന്റിക്ക് ഒരു കമ്പനി കൊടുക്കാമെന്നു കരുതി.
"എടാ കണ്ണാ..എല്ലാരേം നോക്കിക്കോണം .."
ഞാൻ വണ്ടിയിൽ കയറിയ ഉടനെ കൃഷ്ണൻ മാമ എനിക്കിട്ടൊന്നു താങ്ങി..
"ഏറ്റു വല്യമ്മാമ "
ഞാൻ പറഞ്ഞതും അതിനുള്ള കൌണ്ടർ വീണ അടിച്ചു കഴിഞ്ഞു..
"ഉവ്വാ...കണ്ണേട്ടനെ ആദ്യം നോക്കേണ്ടി വരും.."
അവൾ പറഞ്ഞപ്പോൾ എല്ലാരും കൂടി പൊട്ടിച്ചിരിച്ചു. ഒപ്പം കുഞ്ഞാന്റിയും അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്. ഞാൻ വീണയെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് അകത്തേക്ക് കയറി .
അമ്മയും അഞ്ജുവുമൊക്കെ നടുക്കായാണ് ഇരിക്കുന്നത്.
"ഇവിടിരുന്നോടാ കണ്ണാ "
ഇടക്കു ഒരു സീറ്റ് കാലി ആയി കിടക്കുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു..
"അത് വേണ്ട...ഞാൻ കുഞ്ഞാന്റിയുടെ കൂടെ ഇരുന്നോളാം...ഉറക്കം വന്ന കിടക്കാനും സുഖം പുറകിലാ "
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവൾക്കരികിലേക്ക് നീങ്ങി .
കുഞ്ഞാന്റി ഞാൻ എന്തോ പ്ലാൻ ചെയ്തുള്ള വരവ് ആണെന്നാണ് കരുതിയത് . പക്ഷെ മഞ്ജുസിനു
💬 Comments
View all comments