0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1521

സവാരി നടത്തിയതുമൊക്കെ എന്നെ കുറ്റബോധത്തോടെ ചുട്ടു പൊള്ളിച്ചു!

ഉറങ്ങാൻ കിടന്നിട്ടും അതൊക്കെ ആലോചിച്ചു നോക്കിയിട്ട് എനിക്കെന്തോ ഉറക്കം വന്നില്ല . തിരിഞ്ഞും മറിഞ്ഞും കുറെ നേരം കിടന്നു ..എല്ലാം ഒപ്പിച്ചു വെച്ചിട്ടു വിനീത എന്റെ അടുത്ത് കിടന്നു സുഖമായി ഉറങ്ങുന്നുണ്ട്...അവളെ പറഞ്ഞിട്ടും കാര്യമില്ല..എന്റെ ഈ കണ്ട്രോൾ ഇല്ലാത്ത മൈൻഡ് ആണ്‌ എല്ലാത്തിനും പ്രെശ്നം !

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി ചടങ്ങുകളെല്ലാം തീർത്തു . സ്വല്പം ചുറ്റി കറങ്ങി വൈകീട്ടോടെ തിരിച്ചു നാട്ടിലേക്ക് തിരിച്ചു .

വണ്ടിയിൽ കയറി ഇരുന്ന ശേഷം ആണ് ഞാൻ മൊബൈൽ എടുത്ത് നോക്കുന്നത്. മഞ്ജുസിന്റെ രണ്ടു മൂന്നു മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്. കൈ തട്ടി സൈലന്റ് മോഡിൽ ആയതുകൊണ്ട് ഞാൻ കാൾ വന്നതൊന്നും അറിഞ്ഞില്ല. ഏതാണ്ട് ഉച്ച സമയത്താണ് അവളുടെ വിളി വന്നതെന്ന് സമയം നോക്കിയപ്പോൾ എനിക്ക് മനസിലായി ..

വണ്ടിക്കകത്തയ കാരണം വിളിക്കാനും വയ്യ ..എല്ലാവരും ശ്രദ്ധിക്കും !

ഞാൻ നേരെ വാട്ട്സ് ആപ്പ് എടുത്ത് മഞ്ജുസിനു മെസ്സേജ് അയച്ചു .

"ഹായ്...വിളിച്ചിരുന്നോ? ഞാൻ കണ്ടില്ല... ഇപ്പോഴാ കാണുന്നെ... എന്താ..കാര്യം...?"

ഞാൻ ഒന്നിന് പിറകെ ഒന്നായി മെസ്സേജുകൾ അയച്ചു.

ആ സമയം മഞ്ജു ഓൺലൈനിൽ ഉണ്ടായിരുന്നില്ല .ഞാൻ ഒന്ന് രണ്ടു മിനുട്ട് കാത്തെങ്കിലും ഫലം ഉണ്ടായില്ല . പിന്നെ ഞാനൊന്നു സീറ്റിൽ ചാരി മയങ്ങാം എന്ന് വിചാരിച്ചു, അതിനു വേണ്ടി തയ്യാറെടുക്കുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്ന സൗണ്ട് വരുന്നത്..

ഞാൻ ഡിസ്പ്ളേയിലേക്ക് നോക്കിയപ്പോൾ മഞ്ജുസിന്റെ വാട്സ് ആപ്പ് റിപ്ലൈ ആണ് .

"ആഹ്..വിളിച്ചിരുന്നു .. ഒരു പ്രധാന കാര്യം പറയാൻ ഉണ്ട് .. നീ എവിടെയാ.. എന്നെ ഒന്ന് തിരിച്ചു വിളിച്ചെ.."

മഞ്ജുസ് റിപ്ലൈ തന്നു .

"വിളിക്കാൻ പറ്റില്ല... ഞാനിപ്പോ വണ്ടിയിലാ കൂടെ എല്ലാരും ഉണ്ട് .."

ഞാൻ തിരിച്ചും മറുപടി കൊടുത്തു .

"മ്മ്....എന്ന ഞാൻ പിന്നെ പറയാം.. നീ എപ്പോഴാ തിരിച്ചെത്തുന്നെ ?"

മഞ്ജു എന്നോടായി തിരക്കി .

"നാളെ രാവിലെ എത്തും "

ഞാൻ മറുപടി നൽകി..

"മ്മ്....എന്ന ഞാൻ

💬 Comments

View all comments