Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
..പറഞ്ഞില്ലെങ്കി ശരിയാവില്ലെന്നു തോന്നി..അതാ..."
അവളുടെ ഭാവം കണ്ടു പേടി തോന്നിയെങ്കിലും ഞാൻ മടിച്ചു മടിച്ചു പറഞ്ഞു..
"മ്മ്..."
മഞ്ജു പതിയെ നിസ്സംഗമായി മൂളിയപ്പോൾ എനിക്ക് അത്ഭുതമായി .
"അതുപോട്ടെ , ഞാൻ ഇന്ന് എത്ര ഹാപ്പി ആയിരുന്നെന്നു നിനക്കറിയോ...?"
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല..
"എനിക്കിത്രേം സന്തോഷം തോന്നിയ ദിവസം വേറെ ഇല്ലായിരുന്നു...അത് നിന്നോട് പറയാനാ ഇങ്ങോട്ട് എഴുന്നെള്ളാൻ പറഞ്ഞെ..."
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു നിർത്തി..
"ശേ..."
അവൾ സോഫയിൽ കൈകൊണ്ട് ഉറക്കെ അടിച്ചു കൊണ്ട് എന്നെ നോക്കി.
"സോറി മഞ്ജുസേ..അബദ്ധം ആണെന്ന് പറയില്ല..അറിഞോണ്ടു തന്നെയാ..പക്ഷെ ഒകെ കഴിഞ്ഞപ്പോ എനിക്കെന്തോ ..എനിക്കറിഞ്ഞൂടാ അതെന്താണെന്നു .."
ഞാൻ നിരാശയോടെ പറഞ്ഞു അവൾക്കരികിലേക്ക് നീങ്ങി..
"അവിടെ ഇരുന്നു പറഞ്ഞ മതി.."
ഞാൻ അവളുടെ അടുത്തേക്ക് നിരങ്ങുന്നത് കണ്ട മഞ്ജു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കൈ എന്റെ നേരെ നീട്ടി .
ഞാനവളെ വിഷമത്തോടെ നോക്കി..
"മഞ്ജുസ് വേണെങ്കി എന്നെ അടിച്ചോ..."
ഞാൻ പതിയെ പറഞ്ഞു..
"എന്തിനു ..ഒരു വട്ടം അടിച്ചത് നീ നന്നാവാൻ വേണ്ടീട്ട ..അതില് കാര്യമില്ലെങ്കിൽ പിന്നെ അടിച്ചിട്ട് എന്താ ."
മഞ്ജു എന്നെ നോക്കി . എനിക്കവളുടെ മുഖത്ത് നോക്കാൻ പോലും പ്രയാസം തോന്നി.
"എടാ...നീ...എനിക്കെന്തു ഇഷ്ടാണെന്നു അറിയോ നിന്നെ ..എന്നിട്ട് നീ .നീ എന്താ ഇങ്ങനെ ."
മഞ്ജുവിന്റെ വാക്കുകൾ ഇടറി...
അവളെന്നെ അല്പം കലങ്ങിയ കണ്ണുകളുമായി നോക്കി .
"മഞ്ജുസേ ഞാൻ ..."
ഞാൻ വല്ലായ്മയോടെ അവളെ വിളിച്ചു.
"നീ ഒന്നും മിണ്ടണ്ട ..എടാ..എന്റെ അച്ഛനോട് ഞാൻ ഇന്നലെ കാര്യം പറഞ്ഞു..അത് പറയാൻ വേണ്ടിയാ നിന്നെ രാവിലെ തൊട്ട് വിളിച്ചേ...അത് നിന്നോട് നേരിട്ട് പറയാനാ..ഇന്ന് രാവിലെ ഒരുങ്ങി കെട്ടി അവിടന്ന് പോന്നത്..."
മഞ്ജു ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞൊപ്പിച്ചു. എനിക്ക് അവളുടെ അടുത്ത് ചെന്നിരിക്കണം എന്ന് തോന്നിയെങ്കിലും ധൈര്യം ഉണ്ടായില്ല..
"അച്ഛന് നമ്മുടെ കാര്യത്തിൽ എതിർപ്പൊന്നുമില്ല..ഞാൻ നിര്ബന്ധിച്ചപ്പോ നിന്നെ നേരിട്ട് കാണണം ന്നു പറഞ്ഞു ..."
മഞ്ജു കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു..
"ഇനിയിപ്പോ അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ അല്ലെ..നീ എനിക്ക് പറ്റിയ
💬 Comments
View all comments