0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1525

തോന്നി . ഇന്നലെ വിനീത കൂടി അത് പറഞ്ഞപ്പോ എനിക്കെന്തോ വല്ലാത്ത ഫീൽ ആയി..

"ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ..."

ഞാൻ പതിയെ പറഞ്ഞു..

"ഹാഹ്..അല്ല..എന്തോ ഉണ്ട്..നീ പറ...ഞാനല്ലേ ചോദിക്കുന്നെ.."

മഞ്ജു എന്റെ കൈത്തലം പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു..

"മഞ്ജുസ്‌ ആയതുകൊണ്ട് തന്നെയാ എനിക്ക് പറയാൻ ഒരു മടി .."

ഞാൻ വരുന്നത് വരട്ടെ എന്ന് വെച്ച് അവളുടെ മുഖത്ത് നോക്കാതെ അങ്ങ് പറഞ്ഞു കളഞ്ഞു !

എന്റെ കൈത്തലം പിടിച്ചിരുന്ന മഞ്ജുസിന്റെ കൈ സ്വല്പം അയഞ്ഞതു ആ സമയം ഞാൻ അറിഞ്ഞു. അവൾ എന്നെ സംശയത്തോടെ നോക്കി..

"എന്താന്ന് വെച്ച മനുഷ്യന് മനസിലാകുന്ന പോലെ പറ..."

മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു..

"മഞ്ജുസ് അല്ലാതെ ഇനി വേറൊരു ആളുമായി ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് ഞാനാ വാക്ക് തെറ്റിച്ച എന്നോട് ദേഷ്യം തോന്നുമോ "

ഞാൻ ധൈര്യം സംഭരിച്ചു ഒറ്റ ശ്വാസത്തിൽ അങ്ങു ചോദിച്ചു... മഞ്ജു എന്റെ കയ്യിൽ പിടിച്ച അവളുടെ കൈത്തലം അതോടെ സ്വല്പം പുറകിലോട്ടു നീക്കി എന്നെ വിശ്വാസം വരാതെ നോക്കി..

പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലും ഒന്നുമുണ്ടായില്ല ! അവൾ നിസ്സംഗ ഭാവത്തിൽ എന്നെ നോക്കി ...അവൾ ഒന്നും മിണ്ടുന്നില്ല എന്നുകണ്ടപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി.

"ഞാൻ മഞ്ജുസിനു പറ്റിയ ആളല്ല ..എനിക്ക് അത്ര സിൻസിയർ ആവാനൊന്നും പറ്റുമെന്ന് തോന്നണില്ല..ഇതിൽ കൂടുതലൊന്നും വിശദീകരിക്കാൻ എനിക്ക് പറ്റില്ല.."

ഞാൻ നിരാശയോടെ പറഞ്ഞുകൊണ്ട് അവളെ നോക്കി..

മഞ്ജുസിന്റെ മുഖത്ത് വല്യ ഷോക്കോ , ഭാവ മാറ്റമോ ഇല്ല . പക്ഷെ ഒന്നും മിണ്ടുന്നില്ല . കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണോ !

ഇനി അന്നത്തെ പോലെ ഒന്ന് പൊട്ടിക്കുമോ എന്ന പേടിയും എനിക്കുണ്ടായി !

പക്ഷെ അവൾ സ്വല്പം നിരങ്ങി മാറി ഇരുന്നു കൊണ്ട് നെറ്റി തടവിക്കൊണ്ട് അസ്വസ്ഥയോടെ എന്നെ നോക്കി. ഞാൻ അവളെയും...ഹാപ്പി മൂടോക്കെ പോയി കിട്ടിയെന്നു എനിക്കും തോന്നി..

മഞ്ജു കൈത്തലം ചേർത്ത് പിണച്ചു എന്തൊക്കെയോ ആലോചിക്കുന്ന പോലെ ഭവിക്കുന്നുണ്ട്.

"ഞാൻ ആദ്യം പറയണ്ടാന്നു വിചാരിച്ചു..പിന്നെ എനിക്കെന്തോ

💬 Comments

View all comments