0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2017

തുടങ്ങി.

"നീ തരുമോ ഇല്ലയോ .."

ഞാൻ അവസാനമായി ചോദിച്ചു.

"തരുവൊക്കെ ചെയ്യാം...പക്ഷെ തിരിച്ചു തരണം..."

അവൾ സംശയത്തോടെ എന്നെ നോക്കി.

"നിനക്ക് വേണേൽ ഞാൻ പുതിയത് വാങ്ങി തരാം"

ഞാൻ കാര്യം നടക്കുമെന്ന് കണ്ടപ്പോൾ തട്ടിവിട്ടു .

"ഓ..വേണ്ടായേ..ഇത് തന്നെ മതി.."

അവൾ എന്നെ ഒന്നാക്കിയിട്ട് മനസില്ല മനസോടെ ഫോൺ തന്നു.

"താങ്ക്സ്..."

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അവൾക്കും അത്ഭുതം ആയി. ആങ്ങളക്ക് പെട്ടെന്ന് ഈ സ്നേഹം എവിടുന്ന് വന്നെന്ന ഭാവത്തിൽ അവളെന്നെ മിഴിച്ചു നോക്കി..

ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് റൂമിലേക്ക് പോയി മഞ്ജുസിനെ വിളിച്ചു.

രണ്ടു ദിവസത്തെ ഉടക്കൊകെ ഞങ്ങൾ പറഞ്ഞു തീർത്തു കുറച്ചു നേരം സൊള്ളി, അവളുടെ അച്ഛനെ കാണാൻ അടുത്ത സൺ‌ഡേ പോകാമെന്നും ഞാനവളോട് പറഞ്ഞു ! സ്വല്പ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു, പിന്നെ നാളെ കാണാം എന്ന് പറഞ്ഞു അവസാനിപ്പിച് ഫോൺ തിരിച്ചു അഞ്ജുവിനെ ഏൽപ്പിച്ചു .

അവളെന്നെ സംശയത്തോടെ കാണാൻ തുടങ്ങിയിരുന്നു .ഞാൻ എന്തോ വേണ്ടാത്തത് ഒപ്പിച്ചിട്ടുണ്ടെന്നു എന്റെ ചുറ്റികളിയിൽ നിന്നു അവൾക്കു ഊഹിക്കാമല്ലോ !

പിറ്റേന്ന് പക്ഷെ മഞ്ജുസ് എന്നെ വീണ്ടും ഞെട്ടിച്ചു. രാവിലെ കോളേജിൽ വെച്ച് കണ്ടപ്പോഴേ വൈകീട്ട് പോകാൻ നേരം കണ്ടിട്ടേ പോകാവുള്ളു എന്ന് മഞ്ജു കട്ടായം പറഞ്ഞു. ഞാനതു സമ്മതിക്കുകയും ചെയ്തു .

ഇത്തവണ ഞാൻ കോളേജ് കോമ്പൗണ്ടിൽ തന്നെ മഞ്ജുസിനെ പ്രതീക്ഷിച്ചു കാത്തിരുന്നു. പാർക്കിംഗ് സൈഡിലുള്ള മരച്ചുവട്ടിൽ ഞാൻ അവളും വരുന്നത് കാത്തിരുന്നു . സ്വല്പം കഴിഞ്ഞപ്പോൾ കക്ഷി എത്തി .

ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആണ് വേഷം . ബാഗ് തോളിലിട്ടുകൊണ്ട് കുണുങ്ങി കുണുങ്ങി മഞ്ജു എന്റെ അടുത്തേക്ക് വന്നു . ഞാനവളെ കണ്ടതും എഴുനേറ്റു നിന്നു അറ്റൻഷനിൽ ആയി .

"എന്താ കാണണം ന്നു പറഞ്ഞെ ?"

ഞാൻ പതിയെ തിരക്കി അവളെ നോക്കി..

"മ്മ്...പറയാം..."

അവൾ ചിരിച്ചുകൊണ്ട് തോളിൽ ഉണ്ടായിരുന്ന ബാഗ് തുറന്നുകൊണ്ട് അതിൽ നിന്നും ഒരു ബോക്സ് പുറത്തെടുത്തു . ഗിഫ്റ് ബോക്സ് പോലെ പൊതിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു അത്..

💬 Comments

View all comments