Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
വെച്ചു എന്നെ നോക്കി .
"എന്താ..പറയാൻ ഉള്ളേ?"
അവളെന്നെ നോക്കി കൊണ്ട് വീണ്ടും സ്വല്പം റൈസ് വാരി കഴിച്ചു..പിന്നെ കൈവിരലുകൾ അതിലിട്ടു ഞെരിച്ചു കൊണ്ട് എന്നെ നോക്കി ഇരുന്നുകൊണ്ട് ചവച്ചു ..
"എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ഉണ്ട്...നമുക്ക് പോണം "
ഞാൻ അവളോട് പതിയെ പറഞ്ഞു..
"നമ്മളോ ?"
മഞ്ജു ഒന്നാക്കിയ പോലെ എന്നെ നോക്കി..
"ആഹ്..നമ്മള് തന്നെ..എന്താ പറ്റില്ലേ ?"
ഞാനവളെ മുഖം ഉയർത്തി നോക്കി..
"ഇല്ലെങ്കി?"
മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും വാരി കഴിച്ചു എന്നെ നോക്കി..
"ഹാഹ്..ഞാൻ സീരിയസ് ആയിട്ട..."
ഞാനവളുടെ ഇടതു കയ്യിൽ കയറി പിടിച്ചുകൊണ്ട് പറഞ്ഞു..
"മ്മ്...ഗേൾ ഫ്രണ്ട് ആണോ ?"
അവളുടെ കയ്യിലെ എന്റെ പിടുത്തം നോക്കി കൊണ്ട് മഞ്ജു എന്നോടായി തിരക്കി .പിന്നെ സ്വല്പം ബിരിയാണി വായിലേക്ക് എടുത്തിട്ടുകൊണ്ട് ചവച്ചു .
"മ്മ്...റോസ് മേരി...ഞാൻ കുറച്ചു കഴിഞ്ഞിട്ട് എല്ലാം പറഞ്ഞു തരാം..എന്നിട്ട് മഞ്ജുസ് പോണോ വേണ്ടയോ എന്ന് പറ .."
ഞാൻ വരെ ഗൗരവത്തിൽ ഒരു കാര്യം പറയുന്നത് കണ്ട അവൾക്കും ആശ്ചര്യം ആയി. മഞ്ജു എന്നെ ശ്രദ്ധാപൂർവം നോക്കി ഇരുന്നു തലയാട്ടി..
"മ്മ്...നീ ഇപ്പൊ കൈവിടു...ഞാനിതു കഴിച്ചോട്ടെ.."
അവളെന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..ഞാൻ ചിരിയോടെ അവളുടെ കയ്യിലെ പിടുത്തം അയച്ചു.
മഞ്ജു വീണ്ടും കഴിച്ചു തുടങ്ങി..വിരല് കൊണ്ട് മാത്രം കോരി എടുത്തു കഴിക്കുന്ന സ്റ്റൈൽ ആണ്. കൈവെള്ളയിൽ ഒരു വറ്റ് തട്ടിയിട്ടോ, നഞ്ഞിട്ടോ ഇല്ല !
"നിനക്കു വേണോ ?"
അവൾ കഴിക്കുന്നതിനിടെ അവളെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന എന്നെ മുഖം ഉയർത്തി നോക്കികൊണ്ട് തിരക്കി..
ഞാൻ വേണ്ടെന്നു ചുമൽ കുലുക്കി പറഞ്ഞു.
"എന്നാലും..ഒരു തരി .."
മഞ്ജു കൈവിരൽ കൊണ്ട് സ്വല്പം കോരി എടുത്തു കൊണ്ട് കണ്ണിറുക്കി..
ഞാൻ ചിരിയോടെ സമ്മതം അറിയിച്ചപ്പോൾ എന്റെ വായിലേക്ക് മഞ്ജുസ് സ്വല്പം കൈകൊണ്ട് തിരുകി വെച്ചു കൊണ്ട് കൈ പിൻവലിച്ചു..
ഞാനതു കഴിച്ചുകൊണ്ട് അവളെ നോക്കി .
വല്യ ഭാവ മാറ്റം ഒന്നുമില്ല അവൾ വീണ്ടും എടുത്തു കഴിക്കുന്നുണ്ട് .
"ഇതെന്താ പീസ് ഒന്നും കഴിക്കില്ലേ?"
💬 Comments
View all comments