0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1699

നേരെ റെസ്റ്റോറന്റ് സൈഡിലോട്ടാണ് പോയത് . നല്ല സ്റ്റാൻഡേർഡ് ഉള്ള ഹോട്ടൽ ആണ്...സ്റ്റാർ അക്കോമഡേഷൻ ഒകെ ഉണ്ടെന്നു തോന്നുന്നു...

ചുമരിലൊക്കെ നല്ല ചിത്രങ്ങളും ഫോട്ടോസുമൊക്കെ പെയിന്റിംഗ് ആയി തൂക്കിയിട്ട് . ഞാനതൊക്കെ നോക്കി മഞ്ജുവിനൊപ്പം നടന്നു . പെട്ടെന്ന് സുമുഖനായ ഒരു അന്പതിനു മീതെ പ്രായം തോന്നിക്കുന്ന ഒരാളെ കണ്ടു മഞ്ജുസ് ചിരിച്ചു കാണിച്ചുകൊണ്ട് കൈവീശി കാണിച്ചു..

ഒരു ടേബിളിനടുത്തിരുന്നു കോഫീ കഴിച്ചു കൊണ്ടിരുന്ന അയാൾ ഞങ്ങളെ നോക്കി ചിരിച്ചു.പിന്നെ മഞ്ജുവിനടുത്തു നിക്കുന്ന എന്നെ ഒന്ന് സസൂക്ഷ്മം നോക്കി ..വെള്ള ഷർട്ടും വെള്ള കസവു മുണ്ടും ആണ് വേഷം..കട്ടിമീശ , നല്ല ഇടതൂർന്ന മുടി..ഡൈ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു..നല്ല കറുത്ത മുടി ആണ് . വലതു കയ്യിൽ ഇടിവള പോലെ ഒരു സ്വർണത്തിന്റെ വളയം ഉണ്ട് ! ഇടതു കയ്യിൽ സാമാന്യം വിലകൂടിയ ഒരു ബ്രാൻഡഡ് വാച്ചും ! കഴുത്തിൽ സ്വർണമാലയതും രുദ്രാക്ഷമാലയുമൊക്കെ ഉള്ളതായി എനിക്ക് തോന്നി . ഷർട്ടിനുള്ളിലൂടെ നേരിയ രീതിയിൽ കഴുത്തിൽ ചുറ്റി കിടക്കുന്നത് കാണുന്നുണ്ട് .

അങ്ങേരെന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ മഞ്ജുവിന്റെ പുറകിലേക്കായി മറഞ്ഞു നിന്നു .ഞാനവളുടെ മറവിൽ ഒളിക്കുന്നത് കണ്ട മഞ്ജു പുറകിലേക്ക് കയ്യിട്ടു എന്നെ ഒന്ന് പിച്ചി .

"മര്യാദക്ക് നിൽക്ക് ..ആളെ നാണം കെടുത്തല്ലേ ഡാ "

അവൾ പതിയെ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..അതോടെ ഞാൻ അവളുടെ മറവിൽ നിന്നും പുറത്തിറങ്ങി.

"എന്റെ പിന്നാലെ നടന്നോണം...കേട്ടല്ലോ "

അവൾ നിർദ്ദേശങ്ങളൊക്കെ മുന്നോട്ടു വെച്ചു.

മഞ്ജുവിന്റെ അച്ഛൻ ഞങ്ങളുടെ ഈ പെരുമാറ്റം ഒക്കെ അല്പം മാറി ഇരുന്നു നോക്കി കാണുന്നുണ്ട് . അങ്ങേരുടെ മുഖത്ത് ഞാൻ പേടിച്ച പോലുള്ള ഗൗരവം ഒന്നുമില്ല..ആള് ശാന്തൻ ആണ് !

മഞ്ജു അയാളെ നക്കി വീണ്ടും കൈവീശി കാണിച്ചു എന്റെ മുൻപേ നടന്നു..ഞാൻ അവൾക്കു പിന്നാലെ സ്വല്പം പേടിയോടെയും നാണക്കേടോടെയും നടന്നു ..അതൊക്കെ എന്തിനായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും !

"അച്ഛൻ വന്നിട്ട് ഒരുപാട് നേരം ആയോ "

മഞ്ജുസ് അയാളുടെ അടുത്ത് ചെന്ന് ഹഗ് ചെയ്തുകൊണ്ട് തിരക്കി.

"ഇല്ല മോളെ ..ഇപ്പൊ വന്നേയുള്ളു

💬 Comments

View all comments