0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1705

അടുക്കൽ അമ്മ കാര്യം തിരക്കിയപ്പോൾ ഞാൻ വയ്യ..വയറുവേദന ആണ് , തലവേദന ആണെന്നൊക്കെ തട്ടിവിട്ടു . അമ്മയെ ബോധ്യപെടുത്താനായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ഡോക്റ്ററെ കാണുകയും ചെയ്തു .

അങ്ങനെ വീണ്ടും വന്നു മുകളിലെ റൂമിൽ പോയി കിടന്നുറങ്ങി . മഞ്ജുസിന്റെ കാൾ ഇടക്കിടക്ക് വരുന്നത് കൊണ്ട് ഞാൻ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു എനിക്ക് .എപ്പോഴും ഞാൻ കാരണം ഉടക്ക്...ഇതിപ്പോ അവളല്ലേ തെമ്മാടിത്തരം കാണിച്ചേ..അതുകൊണ്ട് മഞ്ജുസ്‌ എന്റെ അടുത്ത് വരട്ടെ എന്നായിരുന്നു എന്റെ ലൈൻ !

പിന്നീട് മഞ്ജുസ് നേരിട്ട് വന്നു കണ്ടു സോറി പറഞ്ഞതോടെ എല്ലാം പറഞ്ഞു കോംപ്ലിമെൻറ്റ് ആയി . ഞാൻ വീട്ടിൽ ഉച്ചക്ക് ഭക്ഷണം ഒകെ കഴിച്ചു കിടന്നുറങ്ങുമ്പോൾ ആണ് മഞ്ജുസിന്റെ വരവ് . ഹാഫ് ഡേ ലീവ് പറഞ്ഞു അവൾ നേരെ എന്റെ വീട്ടിലേക്കാണ് വന്നത് .

കയറി വരുന്ന സമയത്തു അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു . അഞ്ചു ഇല്ലാഞ്ഞത് ഭാഗ്യം ആയി .അല്ലെങ്കിൽ അവൾ സംഗതി ഒക്കെ കയ്യോടെ പൊക്കും. അതിനുള്ള മിടുക്കു ഒകെ എന്റെ പെങ്ങൾക്ക് വേണ്ടുവോളം ഉണ്ട് .

മഞ്ജുസ് കാറിൽ തന്നെയാണ് വന്നിറങ്ങിയത് . സ്വല്പം മടി ഉണ്ടായിരുന്നു . മടിച്ചു മടിച്ചാണ് അങ്ങോട്ടറെക്കു വന്നത് . വീടിനു പുറത്തു കാർ നിർത്തി , സ്വയം ഗേറ്റ് തുറന്നാണ് കക്ഷി അകത്തേക്ക് വന്നത് .

ഒരു വൈറ്റ് കളർ ചുരിദാറും സെയിം കളർ പാന്റും ആണ് വേഷം . ഒരുമാതിരി ഉജാലയുടെ പരസ്യം പോലെ ! മഞ്ജുസ് വന്നു കാളിങ് ബെൽ അടിച്ചതോന്നും ഞാൻ അറിഞ്ഞിട്ടില്ല .നല്ല ഉറക്കത്തിൽ ആയിരുന്നു .

അമ്മയാണ് വാതിൽ തുറന്നത്. മുൻപൊരിക്കൽ മഞ്ജുസ് വന്നിട്ടുള്ളതുകൊണ്ട് അമ്മക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി .

ആശ്ചര്യത്തോടെ എന്റെ മാതാജി മഞ്ജുസിനെ നോക്കി വാ പൊളിച്ചു. പിന്നെ മകന്റെ അധ്യാപികയോടുള്ള ബഹുമാനപൂർവ്വം താണു കേണു അകത്തേക്ക് ക്ഷണിക്കുകയുണ്ടായി...

"അല്ല ആരാ ഇത് ..കണ്ണന്റെ ടീച്ചർ അല്ലെ..."

അമ്മ അത്ഭുതപെട്ടുകൊണ്ട് തിരക്കി.

മഞ്ജു ഭാവി അമ്മായിയമ്മയെ കണ്ടു

💬 Comments

View all comments