Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
"
റോസമ്മ മറുതലക്കൽ ചിരിയോടെ പറഞ്ഞു.
ഞാൻ മഞ്ജുസിനെയും കൂട്ടി റിസപ്‌ഷനിലേക്കു നീങ്ങി. ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്നു റോസമ്മക്കായി വൈറ്റ് ചെയ്തു .
അല്പം കഴിഞ്ഞതും ഒരു മാലാഖയെ പോലെ പരമ്പരാഗത ക്രിസ്ത്യൻ ശൈലിയിലുള്ള തൂവെള്ള ബ്രൈഡൽ ഗൗൺ അണിഞ്ഞുകൊണ്ട് റോസ്‌മേരി എത്തി, അവൾക്കു അകമ്പടി ആയി അനിയത്തിമാരും അനിയനും അമ്മയും കൂടെ ഉണ്ടായിരുന്നു!കാതിലും കഴുത്തിലുമൊക്കെ അത്യാവശ്യം മിന്നും പൊന്നും ഒക്കെ ഉണ്ട് ! തലയിൽ ഒരു സ്കാർഫ് ഉണ്ട് റോസമ്മക്ക് !മൊത്തത്തിൽ പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട് .
സ്വല്പം ഹീൽ ഉള്ള ചെരിപ്പും അണിഞ്ഞു അവൾ നിറഞ്ഞ ചിരിയുമായി എനിക്കടുത്തേക്ക് വന്നു . മഞ്ജുസിനെ അവൾ ഇടം കണ്ണിട്ടു നോക്കികൊണ്ടാണ് എന്റെ അടുത്തേക്ക് വന്നത്. മഞ്ജുവും അവളെ ശ്രദ്ധിക്കുന്നുണ്ട്. കാഴ്ചക്ക് റോസമ്മയും അതിസുന്ദരി ആണല്ലോ !
വളരെ വർഷത്തെ അടുപ്പമുള്ളവർ പോലെ അവൾ എന്നെ ആലിംഗനം ചെയ്തു . റോസമ്മയുടെ അമ്മയും സഹോദരങ്ങളും ഒപ്പം ഉണ്ടായിട്ടും അവൾക്കു എന്നെ കെട്ടിപ്പിടിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..മഞ്ജുവും ഞങ്ങളുടെ ആലിംഗനം കൗതുകത്തോടെ നോക്കി അടുത്ത് നിൽപ്പുണ്ട്..
"അമ്മച്ചി ..ഇത് കവിൻ ..എന്റെ ബെസ്റ്റ് ഫ്രണ്ട .."
എന്നെ അവൾ അമ്മച്ചിക്കും സഹോദരങ്ങൾക്കും പരിചയപ്പെടുത്തി .
ഞാനവരെ നോക്കി തൊഴുകൈയ്യുമായി നിന്നു . അവളുടെ അനിയത്തിമാരും കാണാൻ മിടുക്കികൾ ആണ് .അനിയൻ അത്ര വലുതായിട്ടില്ല !
"ഇതാണല്ലേ മഞ്ജുസ് .."
റോസമ്മ മഞ്ജുവിനെ നോക്കികൊണ്ട് എന്നോടായി തിരക്കി. ഞാൻ തലയാട്ടി.
അവൾ മഞ്ജുസിനു നേരെ കൈനീട്ടി. അവർ തമ്മിൽ പുഞ്ചിരിച്ചുകൊണ്ട് ഷേക് ഹാൻഡ് നൽകികൊണ്ട് പരസ്പരം കെട്ടിപിടിച്ചു .
"സുന്ദരി ആണുട്ടോ .."
റോസമ്മ മഞ്ജുസിനെ കെട്ടിപിടിക്കവേ അവളുടെ കാതിൽ പതിയെ പറഞ്ഞു. മഞ്ജുസ് അതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു.
"അമ്മച്ചി ..ഇതിവൻ കെട്ടാൻ പോകുന്ന കൊച്ച .."
റോസമ്മ ഒരു മടിയും കൂടാതെ മഞ്ജുസിനെയും പരിചയപ്പെടുത്തി. മഞ്ജുസ് ഒന്ന് ഞെട്ടി. സംഗതി സത്യം ആണെങ്കിലും ആദ്യമായാണ് ഒരാൾ ആ രീതിയിൽ ഞങ്ങളെ പരിചയപ്പെടുത്തുന്നത്..
അത് കേട്ടപ്പോൾ അവരുടെ മുഖത്തും ഒരു അമ്പരപ്പോകെ ഉണ്ടായി. എന്നെ കണ്ടാൽ അത്ര പ്രായം
💬 Comments
View all comments