Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
തോന്നിക്കില്ലല്ലോ . മഞ്ജുസിനെ കണ്ടാലും കോളേജിൽ പഠിക്കുന്നു എന്നെ പറയൂ .!
മഞ്ജു ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അവരെയൊക്കെ പരിചയപെട്ടു. അവളുടെ അനിയത്തിമാരെ ഒക്കെ കെട്ടിപിടിച്ചുകൊണ്ട് കുശലം തിരക്കി.
മഞ്ജു അവരോടു സംസാരിക്കവെ റോസമ്മ എന്നെ വിളിച്ചു സ്വല്പം നീങ്ങി നിന്നു .
"മോനെ നിന്റെ സെലെക്ഷൻ കൊള്ളാമെന്നു പറഞ്ഞാൽ പോരാട്ടോ ..ഇത് ലോട്ടറി ആണ് "
അവൾ മഞ്ജുസിനെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.
ഞാൻ പതിയെ ചിരിച്ചു.
"അത് പോട്ടെ മ്മള് തമ്മിലുള്ള കരാർ അങ്ങനെ എവിടേം എത്താതെ പോയില്ലേ റോസേ "
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി.
"നിന്റെ ഈ വിചാരം ഒന്നും ഇപ്പോഴും മാറീട്ടില്ലാ ല്ലേ "
അവൾ എന്റെ കയ്യിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .
"എന്നിട്ടു..നിന്റെ വീട്ടുകാര് സമ്മതിച്ചോ ?"
അവൾ ആകാംക്ഷയോടെ തിരക്കി..
"പറഞ്ഞിട്ടില്ലെടോ..മഞ്ജുസിന്റെ വീട്ടുകാര് ഓക്കേ ആണ് .."
ഞാൻ പതിയെ പറഞ്ഞു.
"മ്മ്..എല്ലാം ശരി ആവും ഡാ..എന്റെ കാര്യം തന്നെ കണ്ടില്ലേ "
അവൾ ചിരിയോടെ പറഞ്ഞു.
മഞ്ജുസ് ഞങ്ങൾ സംസാരിച്ചു നിക്കുന്നതിനിടെ അവളുടെ അമ്മച്ചിയേം സഹോദരങ്ങളെയും കൂട്ടി അടുത്തേക്ക് വന്നു .പിന്നെ അവളുടെ പേഴ്‌സ് തുറന്നു ചെറിയൊരു ഡപ്പി എടുത്ത് അത് തുറന്നു ഒരു റിങ് പുറത്തെടുത്തു . റോസ്‌മേരി അത് കൗതുകത്തോടെ നോക്കി..
എനിക്ക് അത്ഭുതം തോന്നി. റോസമ്മ ശരിക്കു എന്റെ ഫ്രണ്ട് ആണ് . അവൾക്കു വേണ്ടി ഞാൻ ഒരു വിവാഹ സമ്മാനവും കൊണ്ട് വന്നിട്ടില്ലെന്ന് ഞാനപ്പോഴാണ് ഓർക്കുന്നത് ! പക്ഷെ മഞ്ജു അത് നേരത്തെ മനസിലാക്കിയിരുന്നു .അവൾ ആ ഗോൾഡൻ റിങ് എടുത്തു പിടിച്ചുകൊണ്ട് റോസമ്മയുടെ ഇടം കൈ കവർന്നെടുത്തു..പിന്നെ അവളുടെ വിരലിലൊന്നിൽ ആ റിങ് അണിയിച്ചു..
"ഇത് ഞങ്ങളുടെ വക ..റോസ്‌മേരിക്ക് ഒരു ചെറിയ സമ്മാനം "
മഞ്ജു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
റോസമ്മയും ചിരിച്ചു. സത്യത്തിൽ റോസമ്മ അതൊന്നും പ്രതീക്ഷിച്ചിട്ടില്ല .ഞാൻ വന്നത് തന്നെ അവൾക്കു വല്യ സന്തോഷം ആണ് .
ഞങ്ങൾ അങ്ങനെ കൂട്ടം കൂടി
💬 Comments
View all comments