0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1441

..ഒന്നും മറന്നിട്ടില്ലല്ലോ "

ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തു ചിരിച്ചുകൊണ്ട് അവളെ കളിയാക്കി.

അത് കേട്ടതും അവൾക്കു ചിരിയും ദേഷ്യവും ഒക്കെ വന്നു.

"നിന്നോട് ഞാൻ അത് പറയരുതെന്ന് പറഞ്ഞതല്ലേ..പന്നി.."

അവൾ എന്റെ വയറിനിട്ടു പതിയെ കുത്തികൊണ്ട് പറഞ്ഞു.

"ഉവ്വ ഉവ്വേ."

അവൾ ഇടിച്ചിട്ടും ഞാൻ ചിരി നിർത്താതെ കളിയാക്കി.

ഒടുക്കം ദേഷ്യം പിടിച്ചു മഞ്ജുസ്‌ അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നെ രാത്രി വൈകും വരെ മഞ്ജുസിന്റെ വീട്ടിലെ ക്ഷേത്രത്തിൽ ഓരോ പരിപാടികളായിരുന്നു. നാഗ പാട്ടും , കളവും പൂജയുമൊക്കെ ആയി നേരം കുറെ പോയി. അതിനിടക്കും മഞ്ജുസും ഞാനും ഒക്കെ കണ്ണുകൊണ്ട് കഥകൾ കൈമാറിയിരുന്നു .

ഞാനും ശ്യാമും അത് കഴിയാനൊന്നും നിക്കാതെ തന്നെ സ്വല്പം വൈകിയപ്പോൾ വന്നു കിടന്നു . പിറ്റേന്നും ചടങ്ങുകളും പൂജയും ഒകെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ മുഴുവനാക്കാൻ നിന്നില്ല.

രാവിലത്തെ പ്രാതൽ കഴിഞ്ഞതും..മഞ്ജുസിന്റെ അമ്മയോടും മുത്തശ്ശിയോടും അച്ഛനോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി . വൈകീട്ട് നാട്ടിൽ ഒരു ഫ്രണ്ടിന്റെ വീട്ടിൽ റീസെപ്‌ഷൻ ഉണ്ട്. അത് ഒഴിവാക്കാൻ പറ്റില്ലെന്നൊക്കെ തട്ടിവിട്ടു ഞാനും ശ്യാമും തിരിച്ചു . ഞങ്ങളെ യാത്രയാക്കാൻ മഞ്ജുസ് പടിപ്പുര വരെ കൂടെ വന്നു . ഞങ്ങൾ കണ്ണിൽ നിന്നും മായും വരെ അവൾ പുഞ്ചിരി തൂക്കികൊണ്ട് , ഒരു തൂവെള്ള ചുരിദാറും കറുത്ത പാന്റ്സും അണിഞ്ഞു അവൾ അവിടെ തന്നെ കുറ്റി അടിച്ചു നിന്നിരുന്നു .

💬 Comments

View all comments