0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1042

പോണെന്നൊക്ക എനിക്ക് മനസിലാവുന്നുണ്ട് ..വേണ്ട ട്ടോ ..ഞാനിപ്പോ അതിനു പറ്റിയ അവസ്ഥയിൽ അല്ല .."

മഞ്ജു ചിരിയോടെ പറഞ്ഞു .

"അതെന്താ...?"

ഞാൻ സംശയത്തോടെ ചോദിച്ചു.

"കുന്തം..ഇവിടൊക്കെ ആളുകളാ ചെക്കാ "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

"അത് ശരി..അപ്പൊ അവിടന്ന് പൊന്നില്ലേ ഇതുവരെ ? നാളെ കോളേജില് വരോ ?"

ഞാൻ സംശയത്തോടെ തിരക്കി .

"ഇല്ലെടാ..അവിടെ തന്നെയാ ..നാളെ രാവിലെ നേരത്തെ ഇറങ്ങണം ..കോളേജിലൊക്കെ വരും , നീ പേടിക്കണ്ട "

മഞ്ജു ചിരിച്ചു .

"പേടി ആയിട്ടൊന്നും അല്ല ..മഞ്ജുസ് ഇല്ലെങ്കി ഇപ്പോ എന്തോ പോലെയാ ..ഇപ്പോ ക്‌ളാസ്സില് വരുന്നെന്റെ മെയിൻ ഉദ്ദേശം തന്നെ മഞ്ജുസാ..."

ഞാൻ ചിരിയോടെ അടുത്തിരുന്ന ചെടിയിലെ പൂവ് നുള്ളി എറിഞ്ഞുകൊണ്ട് പറഞ്ഞു .

"അയ്യടാ ..നല്ല സോപ്പാണല്ലോ .."

മഞ്ജു കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

"അല്ല..സത്യായിട്ടും ..പിന്നെ മഞ്ജുസ്..എനിക്കൊരു കാര്യം പറയാൻ ഉണ്ട്...പറഞ്ഞോട്ടെ..?"

ഞാൻ സംശയത്തോടെചോദിച്ചു.

"മ്മ്...എന്നതാ ഡാ ?"

അവൾ ചോദിച്ചു .

"ഒന്നുമില്ല...മഞ്ജുസ് ഇനി സാരി ഒന്നും ഉടുത്തോണ്ട് കോളേജിൽ വരണ്ട ..."

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ മറുതലക്കൽ മഞ്ജുസ് ഒന്ന് ചിരിച്ചു.

"പിന്നെ...തുണി ഇല്ലാതെ വരണോ ..?"

മഞ്ജു എന്നോടായി തിരക്കി.

"ആഹ്...അങ്ങനെ അല്ല...സാരി ഉടുക്കുമ്പോ ചെക്കന്മാരൊക്കെ നോക്കുമെന്നെ ..അവിടേം ഇവിടേം ഒക്കെ കാണുമല്ലോ ..അതാ..."

ഞാൻ സ്വല്പം മടിച്ചു മടിച്ചാണ് പറഞ്ഞത് . ഇപ്പഴേ അവളെ നിയന്ത്രിക്കാൻ ചെല്ലുവാണോ എന്ന സംശയം മഞ്ജുസിനും തോന്നിയാലോ..പക്ഷെ അവളാരാ മോള് ഞാൻ എന്ത് വേണ്ടാന്ന് പറയുന്നോ അത് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും .

"അയ്യടാ...നീ അതൊന്നും ശ്രദ്ധിക്കേണ്ട..അതൊക്കെ എന്റെ ഇഷ്ടാ "

മഞ്ജു ഗൗരവത്തിൽ ആരാഞ്ഞു.

"എന്നാലും...മഞ്ജുസേ..അവന്മാരൊക്കെ നോക്കുമ്പോ എനിക്ക് ഒരു ഇറിറ്റേഷനാ "

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

"അത് സാരമില്ല...അവര് നോക്കെട്ടെടാ ..ഞാൻ ലുക്ക് ആയിട്ടല്ലേ"

മഞ്ജു സ്വല്പം ഗമയിൽ പറഞ്ഞു .

"ഓ പിന്നെ..ഐശ്വര്യ റായ് അല്ലെ ..."

ഞാൻ അതത്ര ദഹിക്കാത്ത പോലെ അവളെ കളിയാക്കി.

"ആഹ്..ആണെന്ന് കൂട്ടിക്കോ .."

മഞ്ജുസും വിട്ടില്ല...

ഇതിങ്ങനെ പോയാൽ വീണ്ടും

💬 Comments

View all comments