Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
കാർ ഓരം ചേർന്ന് നിർത്തി.
അവൾ കാർ നിർത്തി എന്നെ ചെരിഞ്ഞൊന്നു നോക്കി .
"എന്തോന്ന് ?"
അവളെന്നെ തറപ്പിച്ചൊന്നു നോക്കി .
"ആഹ്...മഞ്ജുസിന്റെ വിഷയത്തിൽ മാത്രം വെയിറ്റേജ് മൂഞ്ചി പോയി..ബാക്കി ഒകെ ഓക്കേ ആണ് "
ഞാൻ ചിരിയോടെ ആണ് പറഞ്ഞത് .
"അതെന്താടാ എന്റെല് മാത്രം കുറഞ്ഞേ ?"
അവൾ ഗൗരവത്തിൽ തിരക്കി .പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ വഴക്കൊന്നും ഇല്ല .
"മൈൻഡ് വേറെ സ്ഥലത്തല്ലേ..അതോണ്ടാവുമെന്നെ"
ഞാൻ പതിയെ പറഞ്ഞു അവളുടെ മാറിലേക്കായി നോക്കി .അത് മനസിലായെന്നോണം അവളെന്റെ തോളിൽ കൈനീട്ടി അടിച്ചു .
"പോടാ..."
അവൾ ചിരിച്ചു .
"അല്ലേലും ഇയാള് നല്ല ടീച്ചറൊന്നുമല്ല പിന്നെ എങ്ങനെ മാര്ക്കുണ്ടാകും..ചുമ്മാ കണാകുണാ പറയുന്നതല്ലാതെ.."
ഞാൻ മഞ്ജുസിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ശ്രമിച്ചു .
"ഉവ്വ..."
അവൾ തലയാട്ടി ചിരിച്ചു .
"അല്ല..ഇതെന്താ ഇപ്പൊ ഇങ്ങനെ..ഞാൻ വിചാരിച്ചു മഞ്ജുസ് ചൂടാവുമെന്ന് "
ഞാൻ അതിശയത്തോടെ തിരക്കി ..
"സത്യം പറഞ്ഞ എനിക്കിപ്പോ അതിലൊന്നും ശ്രദ്ധ ഇല്ലെടാ...നിന്റെ കാര്യം മാത്രമേ മൈൻഡിൽ നിൽക്കുന്നുള്ളു"
മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു . അവളുടെ സംസാരത്തിലെ ഒതുക്കവും നാണവുമെല്ലാം എനിക്ക് അളന്നെടുക്കാൻ പാകത്തിലായിരുന്നു ആ നോട്ടവും പറച്ചിലുമൊക്കെ !
"ശോ..എനിക്ക് വയ്യ .."
ഞാൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.
"കാര്യം ആയിട്ട പറയണേ ..നിന്നോട് പഠിക്കാനൊക്കെ പറഞ്ഞിട്ട് ..ഞാൻ നിന്റെ കാര്യം ആലോചിച്ചു കിടക്കും..."
അവൾ ചിരിയോടെ പറഞ്ഞു .
"ഞാനും അങ്ങനെയൊക്കെ തന്നെയാ .."
ഞാനും വിട്ടുകൊടുത്തില്ല .
"എന്നാലും നിനക്കു ഒരു ജോബ് വേണ്ടേ..അല്ലാണ്ടെ എങ്ങനെയാ പെണ്ണ് കെട്ടുന്നേ ..അതിനാ ഞാൻ ശരിക്കു പഠിക്കാൻ പറഞ്ഞത്..."
മഞ്ജു ഗൗരവത്തിൽ പറഞ്ഞു
"മ്മ്...."
ഞാൻ തലയാട്ടി .
"ഞാനിപ്പോ അതും വിട്ടു ..ഇനി ആദ്യം വീട്ടുകാരുടെ കാര്യം ഒന്ന് ശരിയാക്കട്ടെ..എന്നിട്ടല്ലേ പഠിപ്പും ജോലിയും ഒക്കെ "
മഞ്ജു അമ്മയുമായി വഴക്കിട്ട നിരാശയിൽ പറഞ്ഞു .
"മ്മ്....അത് കളയെടോ..വീക്കെൻഡ് ടൂർ അല്ലെ..അടിച്ചു പൊളിക്കണ്ടേ "
ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .
"ഉവ്വ...കുറച്ചു ഗ്യാപ് ഇട്ടു നിന്നോളുണ്ട്
💬 Comments
View all comments