Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ഞാനും എന്തൊക്കെയോ തിരിച്ചു പറഞ്ഞു .."
മഞ്ജുവിന് അമ്മയുമായി വഴക്കിട്ട വിഷമം ഉണ്ടെന്നു അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നി .
"മഞ്ജുസ് കരയുവോ ?"
ഞാൻ സംശയത്തോടെ അവളെ നോക്കി .
"പിന്നെ ഞാനെന്താ മെഷീൻ വല്ലോം ആണോ "
അവൾ ഗൗരവത്തിൽ പറഞ്ഞു .
"അല്ല...ചുമ്മാ ചോദിച്ചെന്നെ ഉള്ളു..."
ഞാൻ ചിരിയോടെ പറഞ്ഞു .
"മ്മ്...."
അവൾ വിഷമത്തോടെ മൂളി. ആ മൂളലിൽ തന്നെ ഒരുപാടു അർഥങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നി . പണ്ട് കല്യാണം മുടങ്ങിയപ്പോൾ ഇരുന്നു കരഞ്ഞതും, പിന്നീട് നവീനുമായുള്ള ഇഷ്യൂ ഓർത്തു കരഞ്ഞതും, എന്റെ മുൻപിൽ വെച്ചു തന്നെ ഒരിക്കൽ കണ്ണ് നിറച്ചതും എല്ലാം ആ മൂളലിൽ ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി .
"പക്ഷെ മഞ്ജുസിനെ ഞാൻ കരയിക്കില്ലാട്ടോ ..എനിക്കിങ്ങനെ ചിരിച്ചു നിക്കണ മഞ്ജുസിനെയാ ഇഷ്ടം "
ഞാൻ പെട്ടെന്ന് അവളുടെ മൂഡ് മാറ്റാനായി കൈത്തലത്തിൽ അമർത്തികൊണ്ട് പറഞ്ഞപ്പോൾ അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി . ആ കണ്ണിലെ നനവോടു കൂടിയുള്ള തിളക്കം ആ സമയം എന്നെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു .
"സത്യം ?"
അവളെന്നെ വിശ്വാസം വരാതെ നോക്കി .
"അതെന്താ എപ്പോഴും അങ്ങനെ ചോദിക്കണേ ..എന്നെ ഇനീം മഞ്ജുസിനു വിശ്വാസം ആയില്ലേ ?"
ഞാൻ ചിരിയോടെ തിരക്കി..
"അതോണ്ടല്ലടാ പൊട്ടാ .."
അവൾ ചിരിച്ചുകൊണ്ട് എന്റെ കൈ തട്ടി .പിന്നെ എന്തോ ആലോചിച്ചെന്ന പോലെ കുലുങ്ങി ചിരിച്ചു .
"എന്തിനാ ചിരിക്കണേ?'
ഞാൻ സംശയത്തോടെ തിരക്കി .
"ഏയ് ഒന്നുമില്ല..നിന്റെ ഓരോ കാര്യം ഓർത്തു ചിരിച്ചതാ "
അവൾ ചിരിയോടെ പറഞ്ഞു ..
"എന്ന ചിരി നിർത്തിക്കോ ..റിസൾട്ട് വന്നു .."
ഞാൻ പെട്ടെന്ന് കയറി പറഞ്ഞു.
അതോടെ മഞ്ജുസ് എന്നെ ഒന്ന് തിരിഞ്ഞു നോക്കി .
"അതെന്നാടാ നീ തോറ്റോ ? ആണെന്കി നിന്നെ ശരിയാക്കി താരം "
മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
"തോൽക്കാനൊക്കെ വേറെ ആളെ നോക്കണം ..ഇതതല്ല മഞ്ജുസേ..ഇയാളുടെ വിഷയത്തിൽ മാത്രം എനിക്ക് മാർക്കില്ല..അതെന്താ അങ്ങനെ .."
ഞാൻ ചിരിയോടെ തിരക്കിയതും അവൾ
💬 Comments
View all comments