0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1590

പൊക്കോ..ഞാൻ ചുമ്മാ പറഞ്ഞതാ..."

ഞാൻ ചിരിച്ചുകൊണ്ട് ബാഗ് എടുത്തു തോളിലിട്ട് അവൾക്കു ടാറ്റ നൽകി.

അവൾ തിരിച്ചു കൈവീശി കാണിച്ചു കൊണ്ട് കാര് ഓടിച്ചു പോയി . മഞ്ജുസിന്റെ കാർ കണ്ണിൽ നിന്നും മായും വരെ ഞാനതു നോക്കി നിന്നു. പിന്നെ ബസ് പിടിച്ചു വീട്ടിലേക്ക് പോയി . പിന്നെയും ഒന്ന് രണ്ടു ദിവസങ്ങൾ നീങ്ങി , മഞ്ജുസിന്റെ അമ്മയെ അവൾ ഒരുവിധം പറഞ്ഞു നിർത്തിയിട്ടുണ്ട് . എല്ലാം ഇനി നേരിൽ കാണുന്ന ദിവസം പറയാമെന്നും ഫോണിൽകൂടി സംസാരിക്കാൻ താല്പര്യമില്ലെന്നും മഞ്ജുസ് തീർത്തു പറഞ്ഞു .

മഞ്ജുസിന്റെ അച്ഛൻ ആയിരുന്നു ഞങ്ങൾക്ക് ആകെയുള്ള പിടിവള്ളി . മകളുടെ ഇഷ്ടം എന്തായാലും അതോടൊപ്പം നീക്കുമെന്ന് അച്ഛൻ പ്രഖ്യാപിച്ചതോടെ മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയുമൊക്കെ ഒന്നടങ്ങി .ഇനിയും അവരുടെയൊക്കെ ഇഷ്ടം മഞ്ജുവിൽ അടിച്ചേൽപ്പിച്ചു അവളെ വിഷമിപ്പിക്കാൻ വയ്യെന്ന് അയാൾ പറയുകയുണ്ടായി . ഒരു തവണ എങ്കിലും അവളെ അവളുടെ വഴിക്കു വിടാൻ അതോടെ വീട്ടുകാർ നിര്ബന്ധിതരായി . രണ്ടുവട്ടം വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങികൊടുത്ത് വിഷമങ്ങളും സങ്കടവും മാത്രം ആണ് അവൾക്കു സമ്മാനം ആയി കിട്ടിയത് എന്നോർക്കണം !

അതോടെ ഞങ്ങൾക്കും ഒരാശ്വാസം കിട്ടി . അതിന്റെ ആവേശവും സന്തോഷവും ടൂറിന്റെ ദിവസങ്ങളിൽ മഞ്ജുസിനു ഉണ്ടായിരുന്നു . അങ്ങനെ പറഞ്ഞു പറഞ്ഞു ആ ദിവസം വന്നെത്തി . വെള്ളിയാഴ്ച ദിവസം വൈകീട്ട് എട്ടുമണിയോടെ കോളേജിൽ നിന്നു ബസ് പുറപ്പെടും . രണ്ടു വോൾവോ ബസ്സുകൾ ആണ് അറേഞ്ച് ചെയ്തിട്ടുള്ളത് .

വൈകീട്ട് നേരത്തെ തന്നെ കോളേജ് വിട്ടു . ടൂറിനു ഉള്ളവർക്ക് പോയി റെഡി ആവാൻ വേണ്ടി ആയിരുന്നു അത് . എല്ലാവരും വീട്ടിൽ പോയി ബാഗും സാധനങ്ങളും ഒക്കെ ആയി വൈകിട്ട് ഏഴുമണിയോടെ കോളേജിൽ എത്തണം എന്നാണ് അറിയിപ്പ് . ഞാനും ശ്യാമും ഒന്നിച്ചാണ് എല്ലാം എടുത്തു ഇറങ്ങിയത് . അവൻ എന്നെ വിളിക്കാനായി വീട്ടിൽ വന്നിരുന്നു .

ബാഗും ലഗേജുമായി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി . പോകാൻ നേരം അമ്മയുടെ വക ഉപദേശങ്ങളും ഉണ്ടായിരുന്നു . ഒന്ന് രണ്ടു വട്ടം

💬 Comments

View all comments