Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
പൊളിക്കുമെന്നു തോന്നി . അമ്മാതിരി ആട്ടവും പാട്ടും ആയിരുന്നു . പയ്യന്മാർ വന്നു പ്രകാശ് സാറിനെയും അജീഷ് സാറിനെയും നിർബന്ധിച്ചു പിടിച്ചു വലിച്ചു കൊണ്ടുപോയതോടെ അവരും രണ്ടു സ്റ്റെപ്പ് ഇടാൻ നിര്ബന്ധിതരായി..
അപ്പോഴേക്കും പെൺകുട്ടികളും ആടിപ്പാടാൻ തുടങ്ങി .
"യെ മേരാ ദിൽ പ്യാർ കാ ദീവാന "
എന്ന പാട്ടു എത്തിയതോടെ മായ മിസിനെയും മഞ്ജുസിനെയും ഡാൻസ് കളിയ്ക്കാൻ പിള്ളേർ നിരബന്ധിച്ചു..
"മിസ് വാ...മഞ്ജു മിസ്സെ വാ.."
നമ്മുടെ കമ്പനി പിള്ളേരൊക്കെ വന്നു മായേച്ചിയേം മഞ്ജുസിനേം നിർബന്ധിച്ചു തുടങ്ങി .
"ഏയ് ഞാനില്ല ...വേണ്ട വേണ്ട.."
"അതൊന്നും ശരിയാവില്ല...ചെ ചെ..."
മഞ്ജുസും മായയും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .
പക്ഷെ അജീഷ് സാറും പ്രകാശ് സാറുമൊക്കെ നിര്ബന്ധിച്ചതോടെ മഞ്ജുസ് സമ്മതിച്ചു . ഞാൻ എല്ലാം നോക്കി കണ്ടു അവരുടെ പുറകിൽ ഉണ്ട്. എന്നെയും കുറെയെണ്ണം വലിച്ചുകൊണ്ടുപോകാൻ നോക്കിയെങ്കിലും ഞാനില്ലെന്നു പറഞ്ഞു .
മഞ്ജുസ് സീറ്റിൽ നിന്നും എഴുന്നേറ്റതോടെ ഞാൻ അന്തം വിട്ടു . ഇവള് ആള് കൊള്ളാല്ലോ എന്ന ചിന്ത ആയിരുന്നു എന്റെ മനസിൽ .
മഞ്ജുസും അത് മനസിലാക്കി എന്നോണം എന്നെ നോക്കി ചിരിച്ചു കൊണ്ട് പാന്റ് ഒന്ന് വലിച്ചു കയറ്റി . അവൾ എണീറ്റതോടെ ബസ്സിനുള്ളിൽ ആരവം മുഴങ്ങി ..
ലൈറ്റ് ഒകെ ഓഫ് ചെയ്തു മങ്ങിയ നിറം ആയിരുന്നു ബസ്സിനകത്. പിന്നെ ഉള്ളത് ലേസറിന്റെ പലതരം വർണങ്ങളാണ്. അത് അവളുടെ മുഖത്തും വസ്ത്രങ്ങളിലുമായി ഓടി നടക്കുന്നുണ്ട്..
മഞ്ജുസ് എഴുന്നേറ്റതും അവളുടെ കയ്യിൽ പിടിച്ചു ആരൊക്കെയോ വലിച്ചു സെന്ററിലോട്ടു കൊണ്ട് പോയി..
"ഏയ്..ഇവിടെ മതി...ഡാ ഡാ.."
മഞ്ജു കയ്യിൽ പിടിച്ചവനോടായി പറയുന്നു..
"ഏയ് അത് പറ്റില്ല...പറ്റില്ല.."
അവന്മാരൊക്കെ പറഞ്ഞു .
ഞാൻ വിചാരിച്ചത് മഞ്ജുസ് ചുമ്മാ ഒന്ന് കയ്യും കാലും അനക്കിയിട്ട് ഇങ്ങു തിരിച്ചു പോരുമെന്നാണ് . എവിടെ...
സെന്ററിലെത്തി..ചെറുക്കന്മാരൊക്കെ സീറ്റിന്റെ ഗ്യാപ്പിലോട്ടു കേറി നിന്നു .
"ഓക്കേ റെഡി ..മഞ്ജു മിസ്സിന് ഒരു കയ്യടി കൊടുക്കട തെണ്ടികളെ.."
ശ്യാം ഇടക്കു കയറി ഉറക്കെ വിളിച്ചു പറഞ്ഞതും ആകെ ബഹളമയവും ആർപ്പു വിളികളുമായി .
💬 Comments
View all comments