Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
! അതോടെ ഞങ്ങൾക്ക് അവളെ കാണാൻ കൂടി പറ്റാതായി ..
ഇംഗ്ലീഷ് പാട്ടും കഴിഞ്ഞു "ഷീല ഷീല കീ ജവാനി " എന്ന ഹിന്ദി ഐറ്റം സോങ് കൂടി വന്നതോടെ മഞ്ജുസ് ഫുൾ പാർട്ടി മൂഡ് ആയി ..അവൾ കളിക്കുന്നത് കണ്ട് ധൈര്യമായ പെൺകുട്ടികളും അതോടെ കളത്തിൽ ഇറങ്ങി..
പിന്നെ ബസ് ഇടിച്ചു പൊളിക്കുക എന്ന ലക്ഷ്യത്തോടെ ആയി ഡാൻസും പാട്ടുമൊക്കെ! സർവം ബഹളമയം ആയിരുന്നു കുറച്ചു നേരം !
"നീ കൂടുന്നില്ലേ?"
മായാ മിസ് പെട്ടെന്ന് ഒഴിഞ്ഞു മാറി ഇരിക്കുന്ന എന്നോടായി പറഞ്ഞു .
"ഓ...ടൈം കിടക്കുവല്ലേ..നാലഞ്ച് ദിവസം ഉണ്ടല്ലോ "
ഞാൻ അവളുടെ അടുത്തായി പതിയെ പറഞ്ഞു .
"മ്മ്..."
മായ മൂളി.
"അല്ല..മായേച്ചി എന്താ മാറി ഇരിക്കുന്നെ...ചുമ്മാ പോയി രണ്ടു സ്റ്റെപ് ഇടെന്നെ ..പഴയ കുച്ചിപ്പുടി ,ഭാരത നാട്യം സ്പെഷ്യലിസ്റ്റ് അല്ലെ.."
ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .
"ഒന്നു ചുമ്മാ ഇരിയെട...അതൊക്കെ വിട്ടിട്ട് കാലം കുറെ ആയി "
അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി.
"അതൊന്നും പറഞ്ഞാൽ പറ്റില്ല..വാ വാ.."
ഞാൻ പെട്ടെന്ന് അവളെകൂടി പിരികേറ്റാന് ഉദ്ദേശിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . അതിനുള്ള സ്വാതന്ത്ര്യം ആകെക്കൂടി ആ ബസ്സിൽ എനിക്ക് മാത്രേ ഉള്ളുവെന്ന് കരുതിക്കോളൂ !
"കണ്ണാ വേണ്ട..."
അവൾ കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി.
"ദേ..കണ്ണാ , കിണ്ണ എന്നൊന്നും വിളിക്കല്ലേ...ഇങ്ങെഴുന്നേറ്റെ "
ഞാനവളെ പിടിച്ചു വലിച്ചു.
പ്രകാശ് സാറും അജീഷ് സാറും അത് കണ്ട് ഞങ്ങളെ നോക്കി.
"എന്താ അവിടെ ?"
പ്രകാശ് സാർ തിരക്കി..
"ഏയ് ഒന്നുമില്ല മാഷെ ..ഇവൻ ചുമ്മാ.."
മായേച്ചി ചിരിയോടെ പറഞ്ഞു..
"ചുമ്മാ ഒന്നുമല്ല മാഷെ ..മായ മിസ്സിനും കളിക്കണം എന്ന്.."
ഞാൻ പെട്ടെന്ന് തട്ടിവിട്ടു..
"ആഹാ..."
അജീഷ് സാർ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി.
അത് കേട്ടതും സെന്ററിൽ കളിച്ചോണ്ടു നിന്ന പെൺകുട്ടികൾ അമ്പരപ്പോടെ തിരിഞ്ഞു നോക്കി മായ മിസ്സിന് അടുത്തേക്ക് വന്നു..
"വാ മിസ്സെ..."
അവറ്റകൾ സ്റ്റെപ് ഇട്ടു മായയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. അവളെന്നെ തിരിഞ്ഞു തറപ്പിച്ചൊന്നു നോക്കി..ഞാൻ കാരണം
💬 Comments
View all comments