0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

സാറും അജീഷും സീറ്റിൽ നിന്നും എഴുനേറ്റു ശ്യാമിനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലെന്ന്‌ ഭാവിച്ചു .

പിന്നെ എന്റെ പുറത്തു അമർത്തി ഉഴിഞ്ഞു ..

ഞാൻ കുടലടക്കം പുറത്തു പോയെന്ന പോലെ നല്ല രീതിക്കു തന്നെ ഛർദിച്ചു തീർത്തു. പിന്നെ സീറ്റിലേക്ക് ചാഞ്ഞിരുന്നു ..

"എന്ത് പറ്റി കവിൻ"

മായേച്ചി തിരിഞ്ഞു എന്നോടായി തിരക്കി..

"അറിയില്ല...രാവിലെ തൊട്ട് ഒരു സുഖം ഇല്ല.."

ഞാൻ കിതപ്പോടെ പറഞ്ഞു. മഞ്ജുസ് എന്നെ വല്ലായ്മയോടെ നോക്കുന്നുണ്ട് . ഞാൻ ഒന്നുമില്ലെന്ന്‌ അവളെ കണ്ണിറുക്കി കാണിച്ചു . പിന്നെ അടുത്തിരുന്ന വെള്ളം ബോട്ടിൽ കൊണ്ട് വാ കഴുകി പുറത്തേക്ക് തുപ്പി. സ്വല്പം വെള്ളവും കുടിച്ചു.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഛർദി തുടങ്ങി . അതോടെ മഞ്ജുവും മായേച്ചിയും സംഭവം പന്തിയല്ലെന്ന് കണ്ടു എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു..

ഞാൻ പുറത്തേക്ക് തലയിട്ടു ഇരിപ്പാണ്..ഓക്കാനിച്ചു ഛർദിക്കുന്നുമുണ്ട്.

ശ്യാം എന്റെ പുറത്തു ഉഴിഞ്ഞുകൊണ്ട് മായേച്ചിയേം മഞ്ജുസിനേം നോക്കി..

"ശ്യാം ഇങ്ങോട്ട് മാറ്.."

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവനെ എഴുന്നേൽപ്പിച്ചു..ഞാനിതൊക്കെ അറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല...

ശ്യാം എഴുനേറ്റു മാറിയതോടെ മഞ്ജുസ് സീറ്റിലേക്കിരുന്നു..എന്റെ പുറത്തു തട്ടി..

"കവിൻ ..."

അവൾ എന്റെ പുറത്തു തട്ടി മായേച്ചിയെ തിരിഞ്ഞു നോക്കി.

ഞാൻ മൂളി..അപ്പോഴേക്കും എനിക്ക് നല്ല ക്ഷീണം തോന്നി തുടങ്ങിയിരുന്നു .

"എന്താ..കുഴപ്പം ഉണ്ടോ ?"

അവൾ പതിയെ എന്റെ പുറത്തു തടവിക്കൊണ്ട് തിരക്കി ..

ഞാൻ ഇല്ലെന്നു മൂളിയതും വീണ്ടും ഓക്കാനിച്ചു...ബസ്സിന്റെ ആ വിന്ഡോ സൈഡ് ഒകെ ആകെ അലമ്പ് ആയിട്ടുണ്ടാകണം .

💬 Comments

View all comments