0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

"ശോ...ഇത് പ്രെശ്നം ആവോ "

മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

"നീ ഒന്ന് മിണ്ടാതിരിക്ക്..ആളെ പേടിപ്പിക്കാൻ"

മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് എന്റെ പുറത്തു തടവി..

"കവിൻ..എടൊ.."

അവൾ എന്നെ തട്ടി വിളിച്ചതും ഞാൻ കയ്യിലുണ്ടായിരുന്ന കർചീഫ് കൊണ്ട് വാ തുടച്ചു സീറ്റിലേക്കിരുന്നു .

"ഹോ ..."

ഞാൻ പതിയെ ഞെരങ്ങികൊണ്ട് തളർന്നു കിടന്നു .

"എടാ കുഴപ്പം ഒന്നുമില്ലല്ലോ...?"

മായേച്ചി എന്നെ നോക്കി ചോദിച്ചു..

ഞാൻ ഇല്ലെന്നു തലയാട്ടി...

പക്ഷെ നല്ല തളർച്ച തോന്നി . മൂന്നു നാലുവട്ടം ആയി ഇത് . എന്താ സംഗതി എന്ന് പിടികിട്ടുന്നില്ല. സാധാരണ ട്രാവൽ ചെയ്താലൊന്നും ഉണ്ടാകാത്ത കേടാണ് ! ഇനി ഫുഡ് പോയ്സൻ വല്ലോം ആണോ എന്തോ .

മഞ്ജുസ് എന്നെ വിഷമത്തോടെ നോക്കുന്നുണ്ട് .

"ഒന്നും ഇല്ലാലോ അല്ലെ ?"

അവൾ ഒരുമാതിരി കുട്ടികളെ പോലെ പേടിച്ചു എന്നെ നോക്കി. ഞാനിപ്പോ ചത്ത് പോകും എന്ന് തോന്നും മഞ്ജുസിന്റെ ഭാവം കണ്ടാൽ...

ഞാൻ ഇല്ലെന്നു തലയാട്ടി കണ്ണടച്ചു കിടന്നു .

മായേച്ചിയു മഞ്ജുസും മുഖത്തോടൻ മുഖം നോക്കി . പിന്നെ ഛർദിക്കു കഴിക്കുന്ന ഫസ്റ്റ് എയ്‌ഡ്‌ ടാബ്‌ലെറ്റ് എടുത്തുകൊണ്ടു വന്നു . ഞാനതും കഴിച്ചു ഒരു ചെറുനാരങ്ങയും മണപ്പിച്ചു അങ്ങനെ ഇരുന്നു ..

ബാക്കി പിള്ളേരും എന്നെ നോക്കി സഹതാപത്തോടെ ഇരിക്കുന്നുണ്ട്. അത് കണ്ടപ്പോഴാണ് എനിക്കേറെ ചൊറിഞ്ഞു വന്നത് .

ഞാൻ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയതുകൊണ്ട് അവിടെ തന്നെ ചാരി കിടന്നു . മഞ്ജുസും മായ മിസ്സും പിന്നെ തിരികെ പോകാതെ ഞാനിരുന്ന

💬 Comments

View all comments