Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
.
"എനിക്ക് സൗകര്യം ഉള്ളിടത്തൊക്കെ പോകും...ഇയാളാരാ ചോദിയ്ക്കാൻ " ഞാൻ ഒഴുക്കൻ മട്ടിൽ അവളെ ശുണ്ഠി ഇടിപ്പിക്കാനായി ചോദിച്ചു .
"ഓ പിന്നെ ..ഒരു കുത്തങ് തന്നാലുണ്ടല്ലോ " അവളെന്റെ വയറിനിട്ടു കൈമുട്ടുകൊണ്ട് പതിയെ പിടിച്ചുകൊണ്ട് പറഞ്ഞു .
"അപ്പൊ പിന്നെ എന്നെ മാത്രം കളിയാക്കാമെന്നാണോ ?" ഞാൻ അവൾ കുത്തിയിടത് കൈകൊണ്ട് നുഴഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .
"പോടാ..ഞാൻ ചുമ്മാ ഇഷ്ടം കൊണ്ട് പറയണതല്ലേ ." അവൾ ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് ഉരുമ്മി ഇരുന്നു .
"അപ്പൊ സാരി ?' ഞാൻ സംശയത്തോടെ നോക്കി .
"കുന്തം..ഞാൻ സാരി ഉടുത്താൽ നിനക്കെന്താ ?" മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി..
"എല്ലാരും കാണില്ലേ , ചെക്കന്മാരോക്കെ നോക്കും ..എനിക്കതിഷ്ടമല്ല .മഞ്ജുസിനെ വേറാരും നോക്കണ്ട " ഞാൻ കട്ടായം പറഞ്ഞു . എന്റെ പൊസസീവ്നെസ് കണ്ടു മഞ്ജു ചിരിച്ചു .
"പോ അവിടന്ന് , അവര് നോക്കട്ടെടാ ...ഞാൻ ലുക്ക് ആയോണ്ടാല്ലേ അവര് നോക്കണേ " മഞ്ജു സ്വയം ഒന്ന് പൊങ്ങിക്കൊണ്ട് പറഞ്ഞു .
"ഓ പിന്നെ ..ഒരു ലോക ചുന്ദരി ..തരക്കേടില്ല അത്രേയുള്ളു " ഞാൻ മഞ്ജുസിനെ അടിമുടി നോക്കി പുച്ഛമിട്ടുകൊണ്ട് പറഞ്ഞു .
അത് കണ്ടു അവൾ പൊട്ടിച്ചിരിച്ചു .
"ഹ ഹ ..പോടാ..നിനക്കു അസൂയയാ " മഞ്ജു എന്റെ തോളിൽ പിച്ചികൊണ്ട് പറഞ്ഞു .
"എന്ത് അസൂയ ? ഇയാളാരാണെന്ന വിചാരം " ഞാൻ മഞ്ജുസിൽ നിന്നും മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .
"ഹി ഹി..ഞാൻ നിന്നെക്കാൾ ലുക്ക് ആയ കോംപ്ലക്സ് ആണ് നിനക്ക്
💬 Comments
View all comments