Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
എനിക്ക് തോന്നി..
"ചേച്ചിക്ക് ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടായിരുന്നോ ..ഇവനോ ബുദ്ധിയില്ല.." അഞ്ജു കെട്ടിപിടിച്ചുകൊണ്ട് തന്നെ അവളുടെ കാതിൽ പറഞ്ഞപ്പോൾ മഞ്ജുസ് പതിയെ പുഞ്ചിരിച്ചു .
"പറ്റി പോയി കൊച്ചെ ..." മഞ്ജുസ് അവളെ അടർത്തി മാറ്റി ചിരിയോടെ പറഞ്ഞു .
അഞ്ജു അവളെ തന്നെ അടിമുടി നോക്കി . അത് കണ്ടെന്നോണം മഞ്ജുസ് പുരികം ഉയർത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി..
"എന്താ കുട്ടി നോക്കുന്നെ..എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലെ.?" മഞ്ജു സംശയത്തോടെ ചോദിച്ചു .
"ഏയ് ഇല്ല...എനിക്ക് ഒരു ദേഷ്യവും ഇല്ല...വീട്ടിലൊക്കെ എങ്ങനെ ആവുംന്നു അറിയില്ല .പിന്നെ ചേച്ചി നല്ല ഗ്ലാമർ ആണല്ലോ.."
എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ മഞ്ജുസിനെ ഒന്ന് പൊക്കി . അത് കേട്ടപ്പോൾ മഞ്ജുസ് എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കി..ഞാൻ ആ കാര്യം പറഞ്ഞു അവളുമായി ഉടക്കുന്നതാണല്ലോ . അത് മനസിലായെന്നോണം ഞാൻ പുച്ഛം മുഖത്ത് വാരി വിതറി നിന്നു ..
അഞ്ജുവിന്റെ ആ വിശേഷണത്തിന് മഞ്ജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു .
"ചേച്ചിക്ക് വേറെ ആരേം കിട്ടിയില്ലേ ...എന്റെ ആങള ആയോണ്ട് പറയുന്നതല്ല ..ഒരു ഉപകാരവുമില്ലാത്ത ജന്തു ആണ് .."
അഞ്ജു എന്നെ നോക്കി മഞ്ജുവിന്റെ അടുത്ത് തട്ടിവിട്ടു . ഒരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . മഞ്ജുസ് അത് കേട്ട് ചിരിച്ചു എന്നെ ഒരു ആക്കിയ നോട്ടം നോക്കി..
"സാരല്യ ..ഈ ജന്തുവിനെ എനിക്ക് അത്ര ഇഷ്ടായിപ്പോയി ..പിന്നെ എന്റെ കാര്യം ഒക്കെ അവൻ പറഞ്ഞില്ലേ " മഞ്ജു സ്വല്പം വിഷമത്തോടെ തിരക്കി..
💬 Comments
View all comments