Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
അഭിനയമൊന്നും വേണ്ട ..ഇന്ന് പതിവില്ലാത്ത ധൃതിയും ആവേശവും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..എന്തോ ചുറ്റിക്കളി ഉണ്ടെന്നു .."
അവൾ പതിയെ എന്റെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ചിരിയോടെ പറഞ്ഞു .
ഞാൻ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു അവളെ നോക്കി .
"ഹേ...അപ്പൊ എല്ലാം ഞാൻ പറയാതെ തന്നെ മനസിലായല്ലോ അല്ലെ..ആശ്വാസം ആയി " ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ച ആരോടെന്നില്ലാതെ പറഞ്ഞു .
"എന്തിനാടാ ഇതൊക്കെ ..?" അവളെന്നെ സ്വല്പം പുച്ഛത്തോടെ നോക്കി .
"നീ എന്താടി അങ്ങനെയൊക്കെ പറയുന്നേ..ഞാൻ നിന്നോട് എല്ലാം പറഞ്ഞതല്ലേ..മഞ്ജുസിനു നിന്നെ ഒന്ന് പരിചയപ്പെടണം എന്ന് പറഞ്ഞപ്പോ..വരാൻ പറഞ്ഞെന്നെ ഉള്ളു.." ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .
"മ്മ്...എന്ന വാ ..നടക്ക് നടക്ക് ..ആ ചേച്ചി എവിടെ എന്നിട്ട് " അഞ്ജു എന്റെ മനസു വായിച്ചെന്നോണം ശാന്തയായിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ഞങ്ങൾ രണ്ടും കൂടി പ്രധാന എന്ട്രന്സിലൂടെ അകത്തേക്ക് കയറി..
ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുസ് വഴിപാട് കൗണ്ടറിൽ ആയിരുന്നു . അകത്തു കയറിയതുകൊണ്ട് മൊബൈൽ സൈലന്റ് ആക്കിയെന്നു തോന്നുന്നു. വിളിച്ചിട്ട് എടുത്തില്ല . അങ്ങനെ അവളെ കാണാതെ വന്നപ്പോൾ ഞങ്ങൾ രണ്ടും കൽപ്പിച്ചു ഒന്ന് ചുറ്റി നോക്കി .
ഒരു വെളുത്ത നിറത്തിൽ ചുവന്ന മഞ്ചാടി കുരു കണക്കെയുള്ള പുള്ളികൾ ഉള്ള ചുരിദാറും , വെളുത്ത പാന്റും ആണ് അവളുടെ വേഷം . വഴിപാട് രസീതുകളുമായി അവൾ ഒരുവശത്തേക്ക് തെന്നിവീണ മുടിയിഴ നീക്കികൊണ്ട് ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു ..
അഞ്ജു അവളെ നോക്കി ചിരിച്ചു..ഞാൻ അവയുടെ പുറകിലായി നിന്നുകൊണ്ട് അഞ്ജു കാണാതെ
💬 Comments
View all comments