0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.3K

"ഞാൻ നിന്നെപ്പോലെ വെറുതെ ഇരിക്കുവല്ല..കിച്ചണിൽ ആയിരുന്നു "

മഞ്ജു ചിരിയോടെ പറഞ്ഞു..

"ആഹ്...എന്തേലുമൊക്കെ പറ മഞ്ജുസേ..ഇപ്പൊ കുറച്ചു ദിവസം ആയില്ലേ നല്ലോണം ഒന്ന് സൊള്ളിയിട്ട്"

ഞാൻ കള്ളച്ചിരിയോടെ തിരക്കിയപ്പോൾ മഞ്ജുസ്‌ മറുതലക്കൽ അടക്കി പിടിച്ച ചിരിക്കുന്നുണ്ട്.

"മ്മ്...അതൊക്കെ പോട്ടെ എക്സാം ഒകെ എങ്ങനെ ഉണ്ടാരുന്നു ?"

അവൾ പെട്ടെന്ന് ടീച്ചർ ആയികൊണ്ട് തിരക്കി..

"തരക്കേടില്ല .."

ഞാൻ പയ്യെ പറഞ്ഞു..

"മ്മ്...നിന്റെ മാർക്ക് എങ്ങാനും കഴിഞ്ഞ സെമ്മിനെക്കാൾ കുറഞ്ഞാൽ ഞാൻ കാണിച്ചു തരാം..പിന്നെ ഈ കൊഞ്ചലൊന്നും ഉണ്ടാവില്ലേ..ഞാൻ പറഞ്ഞില്ലെന്ന് വേണ്ട "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

"കാണിച്ചു തരുമെങ്കി ഞാൻ പൂജ്യം വാങ്ങാൻ റെഡി ആണുട്ടോ "

ഞാൻ ചിരിയോടെ ദ്വയാർത്ഥം വെച്ച് പറഞ്ഞു..

"പ്ഫ്ആ...തെണ്ടി...ഈ ഒരൊറ്റ വിചാരമേ ഉള്ളോ "

മഞ്ജു ചിരിച്ചു കൊണ്ട് എന്നെ തെറിവിളിച്ചു .

"അതൊക്കെ പോട്ടെ ..എന്താണ് വെക്കേഷൻ പ്ലാൻ ?"

മഞ്ജു പതിയെ തിരക്കി..

"ഞാൻ ഇന്നാള് പറഞ്ഞില്ലേ ..എല്ലാരും കൂടി ഉള്ള ട്രിപ്പ് "

ഞാൻ ഒന്ന് പറഞ്ഞു നിർത്തി..

"ഹഹ ..ഓര്മ ഉണ്ട്...എന്നിട്ട് എന്ന പോണേ?"

മഞ്ജു തിരക്കി.

"മറ്റന്നാൾ പോകും...ബോര് പരിപാടിയാ..ഇടക്കൊക്കെ വിളിക്കണേ..അല്ലെങ്കി ഞാൻ ബോറടിച്ചു ചാവും "

ഞാൻ ചിരിയോടെ പറഞ്ഞു..

"മ്മ്..മ്മ്...പിന്നെ ഞാൻ നാളെ നാട്ടിൽ പോകും ..അച്ഛനോട് നിന്റെ കാര്യം പറയണം എന്ന് വിചാരിക്കുന്നുണ്ട് "

മഞ്ജു പതിയെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..

"കാര്യം ആയിട്ടാണോ ?"

ഞാൻ ചോദിച്ചു.

"മ്മ്...എന്നായാലും പറയണ്ടേ ..എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്...സ്ടുടെന്റ്റ് ആണ് മകളുടെ ലവർ എന്ന് പറയുമ്പോ അച്ഛൻ എന്ത് വിചാരിക്കും..ശേ.."

💬 Comments

View all comments