Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
നോക്കി.
"അത് നീ മാത്രം പറഞ്ഞ മതിയോ "
മഞ്ജു എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
ഞാനവളെ അമ്പരപ്പോടെ നോക്കി..
"നിന്നെ ഇപ്പൊ കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക് ..പക്ഷെ അതിനേക്കാൾ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയില്ലേ ഡാ ......"
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് കണ്ണ് സ്വയം തുടച്ചു..
"വേണ്ട മഞ്ജുസേ..ഇനീം ഞാനിങ്ങനെ വല്ലോം ചെയ്യും ..മഞ്ജുസിനെ ചതിക്കാൻ എനിക്ക് വയ്യ "
ഞാൻ നിരാശയോടെ പറഞ്ഞു..
"ആര് പറഞ്ഞു നീ ചതിച്ചെന്നു ..നീ സിൻസിയർ ആയതുകൊണ്ടല്ലേ എല്ലാം എന്നോട് പറഞ്ഞത്...ഇത് ഞാനായിട്ട് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നേനെ..."
അവൾ എന്റെ കയ്യിൽ തഴുകി ചിരിയോടെ പറഞ്ഞു..
ഞാനൊരാശ്വാസത്തോടെ അവളെ നോക്കി. ഇത്രേ ഉള്ളോ മഞ്ജുസ് ! എനിക്ക് അത്ഭുതം തോന്നി. ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കി..
"നോക്കുവൊന്നും വേണ്ട...എന്റെ സകല മൂഡും കളഞ്ഞു ..."
അവൾ നിരാശയോടെ പറഞ്ഞു..
"ദേഷ്യമുണ്ടോ എന്നോട് ?"
ഞാൻ സംശയത്തോടെ അവളെ നോക്കി..
"ദേഷ്യം ഒക്കെ ഉണ്ട്...ആഹ്..പോട്ടെ..."
അവൾ എന്റെ തുടയിൽ നുള്ളികൊണ്ട് ചിരിച്ചു..
"ആഹ്..."
ഞാൻ വേദന എടുത്ത പോലെ അവളെ നോക്കി..
"മ്മ്...എന്റെ ഹാപ്പി മൂഡൊക്കെ പോയി..നീ ഒറ്റ ഒരുത്തനാ കാരണം...ഞാൻ ഇന്ന് എത്ര ഹാപ്പി ആയിട്ട അവിടെന്നു പോന്നതെന്നു അറിയോ..."
മഞ്ജു പറഞ്ഞു നിർത്തിക്കൊണ്ട് എന്നെ നോക്കി..
ഞാൻ ഒന്നും മിണ്ടാൻ പോയില്ല..തെറ്റ് നമ്മുടെ ആണല്ലോ...
"എടാ..അച്ഛൻ പെട്ടെന്ന് ഓക്കേ പറഞ്ഞപ്പോ ഞാൻ എകസൈറ്റഡ് ആയി...ഞാൻ വിചാരിച്ചത് അച്ഛൻ സമ്മതിക്കില്ലെന്നാ..."
മഞ്ജു കൊച്ചുകുട്ടിയെ പോലെ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു..
"എന്നിട്ട് ?" ഞാൻ
💬 Comments
View all comments