Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
പതിയെ തിരക്കി..
"എന്നിട്ടെന്താ..ഇവിടെ വന്നപ്പോ നിന്റെ മറ്റേടത്തെ കഥ .."
മഞ്ജു എന്നിൽ നിന്നും മാറി ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു.
"ഒരു കുത്തങ്ങു തരുവാ വേണ്ടേ ..തെണ്ടി ..."
അവൾ എന്റെ കവിളിൽ പതിയെ കൈകൊണ്ട് തട്ടി വേദനിപ്പിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ അതുകണ്ടു പതിയെ ചിരിച്ചു..
"ചിരിക്കാൻ പറഞ്ഞതല്ല...ഞാൻ സീരിയസ് ആണ്..അച്ഛൻ നിന്നെ കാണണം ന്നു പറഞ്ഞു..."
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി..
"എന്തിനു...അതൊന്നും വേണ്ട.."
ഞാൻ അവളുടെ അച്ഛനെ ഫേസ് ചെയ്യാനുള്ള മടി കാരണം ഒഴിഞ്ഞു മാറി..
"പിന്നെ...എപ്പോഴായാലും കാണേണ്ടതല്ലേ "
മഞ്ജു എന്നെ പ്രതീക്ഷയോടെ നോക്കി..
"അതൊക്കെ ഓക്കേ..എന്നാലും..."
ഞാൻ അവളെ നോക്കി കൈമലർത്തി..
"ഒരെന്നാലും ഇല്ല..ഞാനും കൂടെ വരുന്നില്ലേ പിന്നെന്താ .."
അവളെന്റെ കൈപിടിച്ചു കൈത്തലത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..
"അത് വേണോ ?"
ഞാൻ സംശയത്തോടെ അവളെ നോക്കി..
"പിന്നെ നീ ഒറ്റയ്ക്ക് പോവോ ?"
അവൾ എന്നെയും അതെ നോട്ടം നോക്കി..
"ഓഹ്..തേങ്ങാക്കൊല....അതല്ല..അച്ഛനെ കാണണോ ന്നു "
ഞാൻ ദേഷ്യംപിടിച്ചു തല ചികഞ്ഞുകൊണ്ട് തിരക്കി..
"പിന്നെ ഇത്ര നേരം നിന്നോട് പറഞ്ഞതെന്താടാ പന്നി.."
മഞ്ജു ആദ്യമായി സ്വല്പം ശബ്ദം ഉയർത്തി എന്നെ നോക്കി കണ്ണുരുട്ടി.
"പോണോ ?"
ഞാൻ അവളെ നോക്കി ശബ്ദം താഴ്ത്തി കെഞ്ചി..
"വേണം...പക്ഷെ ആദ്യം നിന്റെ ഈ കുട്ടിക്കളി ഒക്കെ മാറ്റണം.നീ ഒന്ന് മെച്വർ ആയി നടക്ക് ആദ്യം ."
അവൾ എന്നെ അടിമുടി ഒന്നുനോക്കികൊണ്ട് പറഞ്ഞു..
"ആഹ്..അത് തന്നെ അല്ലെ ഞാനും പറഞ്ഞത്.."
ഞാൻ ഒരാശ്വാസം പോലെ പറഞ്ഞു..
"നിന്റെ കോലം അല്ല പറഞ്ഞെ..ബീഹെവ് ആണ്...ആദ്യം
💬 Comments
View all comments