Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
ഒപ്പം ആയിരുന്നു..
ഹൈവേ അല്ലാഞ്ഞത് ഭാഗ്യം ! ടാർ വീപ്പ മറിഞ്ഞത് പോലൊരു ശബ്ദം കേട്ടത് എനിക്ക് ഓർമ ഉണ്ട്. ഒപ്പം വണ്ടി സഡൻ ബ്രെക്കിട്ടു നിന്നതും ! മഞ്ജുവിന്റെ വലതു കാൽ ബ്രെക്കിൽ ഉറക്കെ അമർന്നതും എന്റെ തല മുൻപിലെ ഡാഷ് ബോർഡിൽ ചെന്നിടിച്ചു! മുൻവശത്തെ ഗ്ലാസ് ഭാഗ്യത്തിന് പൊട്ടി തെറിച്ചില്ല , ബ്രെക് ചവിട്ടിയത് ഭാഗ്യം ആയി...സ്വല്പം പൊടി മൂടൽ മഞ്ഞു പോലെ മുന്നിൽ പാറിക്കളിക്കുന്നുണ്ട് !
മഞ്ഞു എന്റെ അരികെ സ്റ്റീയറിങ്ങിലേക്ക് മുഖം അണച്ച് കിടക്കുന്നുണ്ട് !
ഞാൻ എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ നെറ്റി ഉഴിഞ്ഞു കൊണ്ട് മുന്നോട്ടു നോക്കി .ബോണറ്റിനു മുൻപിലൊരു താബുക്കിന്റെ മതിൽ പൊളിഞ്ഞു കിടപ്പുണ്ട് ! ആ ശബ്ദം കേട്ട് , അക്രമം കണ്ടു ആ വീട്ടുകാരും അടുത്തുള്ളവരും അങ്ങോട്ടേക്ക് ഓടി കൂടുന്നുണ്ട്..
മഞ്ജു സ്റ്റിയറിങ്ങിൽ നിന്ന് തല ഉയർത്തി എന്നെ ചെരിഞ്ഞു നോക്കി .
ദേഷ്യവും സങ്കടവും വേറെന്തൊക്കെയോ ആ മുഖത്തുണ്ട്..കൂടുതലൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസവും ! ആകെ പേടിച്ച മട്ടുണ്ട്...ഞാനും ഒന്നും മനസിലാകാത്ത പോലെ ഇരിപ്പുണ്ട്.ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചത് !
മഞ്ജു എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കികൊണ്ട് ഡോർ തുറന്നു ഇറങ്ങി നോക്കി ..
കാറിന്റെ ഫ്രണ്ട് ഭാഗം കുറച്ചു ചളുങ്ങി പോയിട്ടുണ്ട്..ഹെഡ് ലൈറ്റ് ഒകെ പണി കഴിഞ്ഞു ! ബോണറ്റിനും പരിക്കുണ്ട് !അതിന്റെ മുൻപിലും വശത്തുമായി മതിൽ പൊളിഞ്ഞു വീണ അവശിഷ്ടങ്ങളും താബുക്കിന്റെ കട്ടകളും കിടപ്പുണ്ട്...
"ദൈവമേ....എന്റെ കാര്.."
മഞ്ജു തലയ്ക്കു കൈ കൊടുത്തുകൊണ്ട് അകത്തിരിക്കുന്ന എന്നെ തുറിച്ചു നോക്കി , പിന്നെ
💬 Comments
View all comments