0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.9K

ഞാൻ അതിലേക്ക് കൗതുകത്തോടെ നോക്ക്കി നിൽക്കെ മഞ്ജു അത് എനിക്കായി നീട്ടി..

"വാങ്ങിക്കോ..."

അവൾ ചിരിയോടെ പറഞ്ഞു..

"എന്താ ഇത്...?"

ഞാൻ പതിയെ ചോദിച്ചു കൊണ്ട് അത് തിരിച്ചും മറിച്ചും നോക്കി.

"തുറന്നു നോക്കെടാ ..അപ്പൊ അറിയാം "

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ ആകാംക്ഷയോടെ ആ ബോക്സ് അഴിച്ചു..പേപ്പർ അഴിഞ്ഞപ്പോ തന്നെ അതൊരു മൊബൈൽ ഫോൺ ആണെന് എനിക്ക് മനസിലായി..അതും ആ ടൈമിലെ സാംസങ് ഗാലക്സിയുടെ ലേറ്റസ്റ്റ് മോഡൽ ! ഞാൻ അവളെ മുഖം ഉയർത്തി നോക്കി..എനിക്കെന്തോ വല്ലായ്മയാണ് തോന്നിയത്..സന്തോഷം ഉണ്ടെങ്കിൽ കൂടി മഞ്ജുസ് എനിക്ക് വേണ്ടി കുറെ പൈസ കളയുന്നുണ്ടെന്ന തോന്നൽ ചെറിയ കുറ്റബോധം ഉണ്ടാക്കി..

"ഇതെന്തിനാ ഇത്.."

ഞാനവളെ നോക്കി..

"സാധാരണ എന്തിനാ ..അതിനു തന്നെ"

അവൾ ഗൗരവത്തിൽ പറഞ്ഞു.

"വേണ്ടാരുന്നു .."

ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു.

"സാരമില്ല..ഞാൻ കാരണമല്ലേ നീ ഉള്ള ഫോൺ പൊട്ടിച്ചെ .."

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നാലും..."

ഞാൻ വല്ലായ്മയോടെ പറഞ്ഞു..

"നിനക്കെന്താ ഞാൻ തന്നത് ഇഷ്ടായില്ലേ?"

അവൾ എന്റെ ഭാവം കണ്ടു ചൂടായി..

"അല്ല..എന്നാലും ഇത്ര പൈസ ഒകെ കളഞ്ഞിട്ട് .."

ഞാൻ പതിയ പറഞ്ഞു.

"അതൊന്നും നീ ആലോചിക്കേണ്ട ..ഇതെന്റെ ഒരു ഗിഫ്റ്റ് ..അങ്ങനെ കണ്ട മതി..ഓക്കേ..."

അവൾ ആരും കാണുന്നില്ലെന്നുറപ്പാക്കി എന്റ്റെ കവിളിൽ പതിയെ തട്ടി.

എനിക്കവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണം എന്ന് തോന്നി ! സന്തോഷവും സ്നേഹവും ഒകെ കൊണ്ട് കണ്ണ് നിറയുന്ന പോലെ എനിക്ക് തോന്നി. .

ഞാനവളെ നോക്കി ചിരിച്ചു.

"പകരം തരാൻ എന്റല് ഒന്നുമില്ലേ .."

💬 Comments

View all comments