0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

അത്യാവശ്യം സ്പീഡിൽ തന്നെ വണ്ടി മുന്നോട്ടെടുത്തു . പിന്നെ ഇടം കൈനീട്ടി ടേപ്പ് ഓൺ ചെയ്തു ..അവളുടെ പെൻഡ്രൈവിലെ ഏതൊക്കെയോ പാട്ടുകൾ പതിഞ്ഞ താളത്തിൽ ഞങ്ങളുടെ യാത്രക്ക് അകമ്പടി ആയി..

പോകും വഴി ഞങ്ങളധികം ഒന്നും സംസാരിച്ചില്ല...എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു . ടൗണിൽ നിന്നു ബ്രെക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ നേരെ പാലക്കാടു ലക്ഷ്യമാക്കി നീങ്ങി. രണ്ടര മൂന്നു മണിക്കൂർ നേരത്തെ യാത്ര ഉണ്ട് ..

മഞ്ജു ഇടക്കിടെ എന്നെ നോക്കും...ഞാനവളെ നോക്കി ചിരിച്ചു കാണിക്കും..അവളും ചിരിക്കും..കുറെ നേരമിതു തന്നെ ആയിരുന്നു കലാപരിപാടി ..

സ്ഥലം അടുക്കും തോറും എന്റെ ടെൻഷൻ കൂടി കൂടി വന്നു. ശ്രീചക്ര ഹോട്ടലിൽ വെച്ചാണ് അവളുടെ അച്ഛനുമായി കൂടിക്കാഴ്ച . അങ്ങേർക്കു കോയമ്പത്തൂരിൽ കുറെ ബിസിനെസ്സ് ഉണ്ട്. തുണിമില്ലും കൺസ്ട്രക്ഷൻ കമ്പനിയുമായി നല്ല സെറ്റപ്പിലാണ് ..

പൂത്ത കാശും ഉണ്ട് . അതൊക്കെ ഇപ്പൊ അനുഭവിക്കുന്നത് ഞാനും മഞ്ജുസും ആണ് അത് വേറെ കാര്യം . പക്ഷെ ഉടമസ്ഥനാകേണ്ട ഞാൻ വെറും മാനേജർ ആണെന്ന് മാത്രം ! എന്നെ അത്ര വിശ്വാസം അപ്പനും മോൾക്കും ഇല്ലാത്തോണ്ട് എന്റെ മാസ മാസമുള്ള ശമ്പളം പോലും മഞ്ജുസിനെ ആണ് കള്ള കിളവൻ ഏൽപ്പിക്കുക ...

എനിക്ക് കല്യാണം കഴിഞ്ഞു ഒന്നൊന്നര കൊല്ലം ആയിട്ടും കുട്ടിക്കളി മാറിയിട്ടില്ലെന്നാണ് അങ്ങേരുടെ പരാതി. മഞ്ജുസും അതിനു കൂട്ട് നിക്കുന്നു എന്നൊക്കെ പറഞ്ഞു അവളേം വിളിച്ചു ഈയിടെ ഉപദേശിച്ചിരുന്നു .

സംഭവം അച്ഛൻ പാവം ആണ് . ഞാൻ ഉത്തരവാദിത്തത്തോടെ എല്ലാം ഏറ്റെടുത്തു നടത്തി തുടങ്ങിയാൽ അങ്ങേർക്കു വിശ്രമിക്കാം

💬 Comments

View all comments