0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

. അതാണ് ഉദ്ദേശം ..

ആഹ്..അതൊക്കെ പ്രെസന്റ് കാര്യങ്ങൾ..ഇനി കഥയിലോട്ടു തന്നെ വരാം !

"നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ "

സ്ഥലം ഏതാണ്ട് എത്താറായപ്പോൾ മഞ്ജുസ് എന്നെ നോക്കി ചോദിച്ചു.

"ഏയ്..എന്തോ ഒരു പേടി പോലെ..ഞാൻ വരണോ..മഞ്ജുസ് ചെന്ന് കണ്ടാൽ പോരെ.."

ഞാനവളെ നോക്കി വിക്കി വിക്കി പറഞ്ഞു..

"ഞാനൊന്നങ്ങു തരും..ഞാനെന്റെ അച്ഛനെ മുൻപ് കണ്ടിട്ടേ ഇല്ലല്ലോ "

അവൾ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.

ഞാനൊന്നും മിണ്ടിയില്ല..

സ്ഥലം അടുക്കും തോറും എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു . കാറിനുള്ളിൽ അ.സി ഉണ്ടായിട്ടു കൂടി ചെറുതായി വിയർക്കുന്ന പോലെ എനിക്ക് തോന്നി .

അധികം താമസിയാതെ മഞ്ജുവിന്റെ കാർ ശ്രീചക്രക്കു മുൻപിലെത്തി..ഗേറ്റ് കടന്നു കൊണ്ട് ഹോട്ടലിന്റെ കോമ്പൗണ്ടിലേക്ക് കാർ കടന്നു . പാർക്കിംഗ് സൈഡിലോട്ടു ചെന്ന് വണ്ടി ഒതുക്കി നിർത്തിയ മഞ്ജു വണ്ടി നിർത്തി എന്നെ നോക്കി ..

"ഇറങ്ങുന്നില്ല..?'

അവൾ ഡോറിൽ പിടിച്ചുകൊണ്ട് എന്നോടായി പറഞ്ഞു..

"വേണോ ..എനിക്കെന്തോ പോലെ..."

ഞാൻ പതിയെ പറഞ്ഞു..

"അങ്ങേരു നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല ..നീ അങ്ങോട്ട് ഇറങ്ങിയേ .."

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പുറത്തേക്കിറങ്ങി. ഞാൻ ഒന്നും മിണ്ടാതെ കാറിനകത്തു തന്നെ നിന്നു. അവൾ ഞാൻ ഇറങ്ങാത്തതുകൊണ്ടു നിലത്തൊരു ചവിട്ടു ചവിട്ടി കറങ്ങി തിരിഞ്ഞു ഞാനിരിക്കുന്ന സൈഡിലോട്ടു വന്നു ..പിന്നെ അവൾ തന്നെ ഡോർ തുറന്നു എന്നെ പിടിച്ചു വലിച്ചിറക്കി..

"ഇങ്ങോട്ടിറങ്ങു..."

അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു .

ആരേലും കാണുമോ എന്ന നാണക്കേടോർത്തു ഞാൻ ഇറങ്ങാമെന്നു സമ്മതിച്ചു .

"ഇറങ്ങാം..ഇറങ്ങാം...വിട് വിട് "

💬 Comments

View all comments