0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ഞാൻ അവളുടെ കൈവിടുവിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. മഞ്ജുസ് ആ സമയം കൊണ്ട് പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് അവളുടെ അച്ഛനെ വിളിച്ചു.

"ഹാഹ്..ഞാനെത്തി അഛാ...അച്ഛനെവിടെയാ ഉള്ളെ?"

മഞ്ജു ചിരിയോടെ തിരക്കി..

പിന്നെ എന്തൊക്കെയോ മൂളികേട്ടു.

"ആഹ്..ശരി.ഇപ്പൊ വരാം "

അവൾ സന്തോഷത്തോടെ സംസാരിച്ചു ഫോൺ കട്ടാക്കി , പിന്നെ എന്നെ നോക്കി.

"വാ..."

അവൾ എന്റെ കൈ പിടിച്ചുവലിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഞാൻ അത്ര പന്തി അല്ലെന്നു കണ്ടു അവളുടെ കൈ വിടുവിച്ചു, പിന്നെ അവളുടെ പുറകെ പതുക്കെ നടന്നു.

ഹോട്ടലിനുള്ളിൽ കയറി ഞങ്ങൾ നേരെ റെസ്റ്റോറന്റ് സൈഡിലോട്ടാണ് പോയത് . നല്ല സ്റ്റാൻഡേർഡ് ഉള്ള ഹോട്ടൽ ആണ്...സ്റ്റാർ അക്കോമഡേഷൻ ഒകെ ഉണ്ടെന്നു തോന്നുന്നു...

ചുമരിലൊക്കെ നല്ല ചിത്രങ്ങളും ഫോട്ടോസുമൊക്കെ പെയിന്റിംഗ് ആയി തൂക്കിയിട്ട് . ഞാനതൊക്കെ നോക്കി മഞ്ജുവിനൊപ്പം നടന്നു . പെട്ടെന്ന് സുമുഖനായ ഒരു അന്പതിനു മീതെ പ്രായം തോന്നിക്കുന്ന ഒരാളെ കണ്ടു മഞ്ജുസ് ചിരിച്ചു കാണിച്ചുകൊണ്ട് കൈവീശി കാണിച്ചു..

ഒരു ടേബിളിനടുത്തിരുന്നു കോഫീ കഴിച്ചു കൊണ്ടിരുന്ന അയാൾ ഞങ്ങളെ നോക്കി ചിരിച്ചു.പിന്നെ മഞ്ജുവിനടുത്തു നിക്കുന്ന എന്നെ ഒന്ന് സസൂക്ഷ്മം നോക്കി ..വെള്ള ഷർട്ടും വെള്ള കസവു മുണ്ടും ആണ് വേഷം..കട്ടിമീശ , നല്ല ഇടതൂർന്ന മുടി..ഡൈ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു..നല്ല കറുത്ത മുടി ആണ് . വലതു കയ്യിൽ ഇടിവള പോലെ ഒരു സ്വർണത്തിന്റെ വളയം ഉണ്ട് ! ഇടതു കയ്യിൽ സാമാന്യം വിലകൂടിയ ഒരു ബ്രാൻഡഡ് വാച്ചും ! കഴുത്തിൽ സ്വർണമാലയതും രുദ്രാക്ഷമാലയുമൊക്കെ ഉള്ളതായി എനിക്ക് തോന്നി . ഷർട്ടിനുള്ളിലൂടെ നേരിയ രീതിയിൽ

💬 Comments

View all comments