Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
കഴുത്തിൽ ചുറ്റി കിടക്കുന്നത് കാണുന്നുണ്ട് .
അങ്ങേരെന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ മഞ്ജുവിന്റെ പുറകിലേക്കായി മറഞ്ഞു നിന്നു .ഞാനവളുടെ മറവിൽ ഒളിക്കുന്നത് കണ്ട മഞ്ജു പുറകിലേക്ക് കയ്യിട്ടു എന്നെ ഒന്ന് പിച്ചി .
"മര്യാദക്ക് നിൽക്ക് ..ആളെ നാണം കെടുത്തല്ലേ ഡാ "
അവൾ പതിയെ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..അതോടെ ഞാൻ അവളുടെ മറവിൽ നിന്നും പുറത്തിറങ്ങി.
"എന്റെ പിന്നാലെ നടന്നോണം...കേട്ടല്ലോ "
അവൾ നിർദ്ദേശങ്ങളൊക്കെ മുന്നോട്ടു വെച്ചു.
മഞ്ജുവിന്റെ അച്ഛൻ ഞങ്ങളുടെ ഈ പെരുമാറ്റം ഒക്കെ അല്പം മാറി ഇരുന്നു നോക്കി കാണുന്നുണ്ട് . അങ്ങേരുടെ മുഖത്ത് ഞാൻ പേടിച്ച പോലുള്ള ഗൗരവം ഒന്നുമില്ല..ആള് ശാന്തൻ ആണ് !
മഞ്ജു അയാളെ നക്കി വീണ്ടും കൈവീശി കാണിച്ചു എന്റെ മുൻപേ നടന്നു..ഞാൻ അവൾക്കു പിന്നാലെ സ്വല്പം പേടിയോടെയും നാണക്കേടോടെയും നടന്നു ..അതൊക്കെ എന്തിനായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും !
"അച്ഛൻ വന്നിട്ട് ഒരുപാട് നേരം ആയോ "
മഞ്ജുസ് അയാളുടെ അടുത്ത് ചെന്ന് ഹഗ് ചെയ്തുകൊണ്ട് തിരക്കി.
"ഇല്ല മോളെ ..ഇപ്പൊ വന്നേയുള്ളു "
അയാളുടെ ഗാംഭീര്യമുള്ള സ്വരം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. പിന്നെ മഞ്ജുസിനടുത്തു ചുറ്റിപറ്റി നിന്നു.
അങ്ങേര് എന്നെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നി.
"ഇതാണല്ലേ നീ കണ്ടുപിടിച്ച ആള് "
അയാളെന്നെ അടിമുടി നോക്കി ഗൗരവത്തിൽ പറഞ്ഞു.
മഞ്ജുസെന്നെ പിടിച്ചു അയാളുടെ മുൻപിലേക്ക് നിർത്തിക്കൊണ്ട് തലയാട്ടി.
ഞാൻ മടിച്ചു മടിച്ചു അങ്ങേർക്കു നേരെ കൈനീട്ടി.
"ഹായ് അങ്കിൾ .."
ഞാൻ പതിയെ പറഞ്ഞു.
അത് പോലെ ചെയ്യണം എന്ന് മഞ്ജു
💬 Comments
View all comments