Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
എന്നെ സംശയത്തോടെ നോക്കി..
"നീ ആരാ പൊലീസോ ..ഇതൊക്കെ ചോദ്യം ചെയ്യാൻ ?"
ഞാനവളെ തറപ്പിച്ചൊന്നു നോക്കി.
"വേണ്ട..എന്ന ഞാൻ അമ്മയെക്കൊണ്ട് ചോദിപ്പിക്കാം...ഇത്ര പൈസ ഉള്ള ഫോൺ നിനക്കു എവിടന്നു കിട്ടിയെന്നു അറിയണല്ലോ"
അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അമ്മയെ വിളിക്കാനായി തിരിഞ്ഞു.ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി തുറിച്ചു നോക്കി.
"എടി പോത്തേ ..നിനക്കിപ്പോ എന്താ വേണ്ടേ.."
ഞാൻ അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ചോദിച്ചു.
"ഇതെവിടുന്ന ?"
അവൾ എന്നെ സംശയത്തോടെ നോക്കി..
"ശ്യാം തന്നതാ.."
ഞാൻ പതിയെ തട്ടിവിട്ടു..
"ഈ ഫോണോ ?"
അവൾക്കു അപ്പോഴും വിശ്വാസം ആയില്ല..
"ആഹ്..അവന്റെ അച്ഛൻ രണ്ടെണ്ണം കൊടുത്തയച്ചിരുന്നു..ഒരെണ്ണം എനിക്ക് തന്നതാ..അങ്ങനെ ആണ് ബെസ്റ്റ് ഫ്രണ്ട്സ് "
ഞാൻ ചുമ്മാ വായിൽ വന്ന കള്ളങ്ങളൊക്കെ തട്ടിവിട്ടു.
അവൾ എന്നിട്ടും പൂർണ വിശ്വാസം വരാത്ത പോലെ എന്റെ നേരെ കൈനീട്ടി.
"നോക്കട്ടെ..."
അവൾ പതിയെ പറഞ്ഞു.
ഞാൻ മടിച്ചു മടിച്ചിട്ടു ആണെങ്കിലും ഫോൺ അവൾക്കു നൽകി.
അവളതു തിരിച്ചും മറിച്ചുമൊക്കെ നോക്കി..ഫീച്ചേഴ്സ് ഒകെ ഓരോന്നായി ടെസ്റ്റ് ചെയ്തു .ഞാൻ അവളെ തന്നെ നോക്കി ഇരുന്നു..ഇടക് പുരികം ഉയർത്തി അവളെന്നെ ഒന്ന് നോക്കും .
"മ്മ്...അതെ...ഇതെനിക്ക് തരുവോട ?"
അവളെന്നെ ചിരിയോടെ നോക്കി ഒടുക്കം പതിയെ തിരക്കി ആവശ്യം അറിയിച്ചു.
"അയ്യടി...പോയി പണിനോക്ക് "
ഞാനവളുടെ കയ്യീന്ന് പെട്ടെന്ന് തന്നെ അത് തട്ടി പറിച്ചുകൊണ്ട് മുഖം വക്രിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.അവളുടെ ഒരു പൂതി !
"ഓ..ഇന്നലെ വല്യ ഡയലോഗ് ആയിരുന്നല്ലോ..നിനക്കു വേണെങ്കി പുതിയത് ഈ ചേട്ടൻ വാങ്ങിച്ചു തരും എന്നൊക്കെ
💬 Comments
View all comments