Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
എന്റെ അടുത്തേക്ക് വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ ഇറങ്ങിപ്പോയി കളഞ്ഞു .
ഞാനും സ്വല്പം കലിപ്പ് ഇട്ടു . അവൾ വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഒന്ന് രണ്ടു ദിവസം കോളേജിലും പോയില്ല . അതോടെ ആദ്യമായി കക്ഷി എന്നെ തേടി വന്നു .
കോളേജിൽ പോകാതെ വീട്ടിൽ തന്നെ അടുപ്പിച്ചു രണ്ടാമത്തെ ദിവസം ഇരുന്ന എന്റെ അടുക്കൽ അമ്മ കാര്യം തിരക്കിയപ്പോൾ ഞാൻ വയ്യ..വയറുവേദന ആണ് , തലവേദന ആണെന്നൊക്കെ തട്ടിവിട്ടു . അമ്മയെ ബോധ്യപെടുത്താനായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ഡോക്റ്ററെ കാണുകയും ചെയ്തു .
അങ്ങനെ വീണ്ടും വന്നു മുകളിലെ റൂമിൽ പോയി കിടന്നുറങ്ങി . മഞ്ജുസിന്റെ കാൾ ഇടക്കിടക്ക് വരുന്നത് കൊണ്ട് ഞാൻ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു എനിക്ക് .എപ്പോഴും ഞാൻ കാരണം ഉടക്ക്...ഇതിപ്പോ അവളല്ലേ തെമ്മാടിത്തരം കാണിച്ചേ..അതുകൊണ്ട് മഞ്ജുസ് എന്റെ അടുത്ത് വരട്ടെ എന്നായിരുന്നു എന്റെ ലൈൻ !
പിന്നീട് മഞ്ജുസ് നേരിട്ട് വന്നു കണ്ടു സോറി പറഞ്ഞതോടെ എല്ലാം പറഞ്ഞു കോംപ്ലിമെൻറ്റ് ആയി . ഞാൻ വീട്ടിൽ ഉച്ചക്ക് ഭക്ഷണം ഒകെ കഴിച്ചു കിടന്നുറങ്ങുമ്പോൾ ആണ് മഞ്ജുസിന്റെ വരവ് . ഹാഫ് ഡേ ലീവ് പറഞ്ഞു അവൾ നേരെ എന്റെ വീട്ടിലേക്കാണ് വന്നത് .
കയറി വരുന്ന സമയത്തു അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു . അഞ്ചു ഇല്ലാഞ്ഞത് ഭാഗ്യം ആയി .അല്ലെങ്കിൽ അവൾ സംഗതി ഒക്കെ കയ്യോടെ പൊക്കും. അതിനുള്ള മിടുക്കു ഒകെ എന്റെ പെങ്ങൾക്ക് വേണ്ടുവോളം ഉണ്ട് .
മഞ്ജുസ് കാറിൽ
💬 Comments
View all comments