0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

മുത്തശ്ശിയെയെയും കൂട്ടി അങ്ങോട്ടേക്ക് കയറി വന്നത് . ശോഭന എന്നാണ് മഞ്ജുസിന്റെ അമ്മയുടെ പേര് . മുത്തശ്ശിയുടെ പേര് ജാനകി !

സെറ്റ് സാരിയാണ് രണ്ടാളുടെയും വേഷം . മുത്തശ്ശി സ്വല്പം ഭക്തി മാർഗം ആണെന്ന് എനിക്ക് അപ്പിയറൻസ് കണ്ടപ്പോൾ തോന്നി , നെറ്റിയിൽ വലിയ കുറിയും കഴുത്തിൽ രുദ്രാക്ഷ മാലയും കൈയ്യിൽ ചരടും എല്ലാം ഉണ്ട് !എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും അത്യാവശ്യം ആരോഗ്യം ഒക്കെ ഉള്ള കൂട്ടത്തിലാണ് മുത്തശ്ശി .

അമ്മ നോർമൽ അപ്പിയറൻസ് ആണ്. കഴുത്തിൽ താലിമാല മാത്രം..കാതിൽ സ്വർണത്തിന്റെ കമ്മലും വലതു കയ്യിൽ ഒന്ന് രണ്ടു വളയും ഉണ്ട്. സ്വത്തും പണവും ഒക്കെ ഉണ്ടെങ്കിലും അത്ര ആഡംബര പ്രിയ അല്ല എന്റെ അമ്മായിയമ്മ .

പക്ഷെ മഞ്ജുസ് നേരെ തിരിച്ചാണ് ! ഷോപ്പിംഗ് എന്നൊക്കെ പറഞ്ഞു കണ്ടതൊക്കെ വാങ്ങിച്ചു കൂട്ടും. എന്നിട്ട് ഇടുന്നതു, ഒന്നോ രണ്ടോ വട്ടം. അതും പറഞ്ഞു ഞാനും അവളും വഴക്കിടാത്ത ദിവസങ്ങൾ കുറവാണു .തലയിണ എടുത്തു എന്നെ അടിച്ചാണ് മഞ്ജുസ് അരിശം തീർക്കുക.

സ്റ്റെപ്പ് കയറി വരുന്ന മുത്തശ്ശിയെ ഞാൻ മുന്നോട്ടാഞ്ഞു കയ്യിൽ പിടിച്ചു സഹായിച്ചു . എന്റെ കയ്യിൽ മുറുകെ പിടിച്ച അവർ ചിരിയോടെ ഉമ്മറത്തേക്ക് കയറി. അപ്പോഴേക്കും ശ്യാമും രംഗ പ്രവേശം നടത്തിയിരുന്നു .

എന്റെ കയ്യിലെ പിടുത്തം വിടാതെ തന്നെ മുത്തശ്ശി കസേരയിലേക്കിരുന്നു , അവരെ ഇരുത്തികൊണ്ട് ഞാൻ മഞ്ജുസിന്റെ അമ്മയെ നോക്കി ചിരിച്ചു. പിന്നെ ഫോര്മാലിറ്റി പോലെ അവളെയും നോക്കി. മഞ്ജുസിന്റെ മുഖത്ത് ഞങ്ങളുടെ ഈ കള്ളത്തരത്തിന്റെ മുഴുവൻ ലാഞ്ജനയും ഉണ്ട് ! അത്

💬 Comments

View all comments