Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
കഴിഞ്ഞിട്ടാണ് അവളെ കയ്യിൽ കിട്ടിയത് . പോകുന്ന നേരം പതിവ് പോലെ ഞാൻ അവളുടെ കാറിൽ കയറി കൂടി .
മുഖത്ത് ഗൗരവം തന്നെയാണ് .
ഞാൻ അവളെ ചെരിഞ്ഞു നോക്കിയപ്പോൾ മഞ്ജുസ് എന്നെയും ഒന്ന് നോക്കി .
"എന്താടാ ?"
അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി..
"ഹാഹ്..ഇതെന്തിനാ എന്റെ അടുത്ത് ചാടി കടിക്കുന്നെ "
ഞാൻ അമ്പരന്നുകൊണ്ട് ചോദിച്ചു..
"പിന്നെ ഞാൻ ആരോടാ പറയാ...എനിക്ക് ദേഷ്യം വന്നിട്ട് വയ്യ..."
അവൾ സ്റ്റിയറിങ്ങിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് പറഞ്ഞു . ദൈവമേ ഇവളുടെ ഭ്രാന്തിനു വണ്ടി എവിടെയെങ്കിലും ചെന്നിടിക്കുമോ എന്നെനിക് ഭയം തോന്നാതിരുന്നില്ല..
"അതെ...അതിനിങ്ങനെ ചാടി കളിച്ചിട്ട് കാര്യം ഇല്ല..വേറെന്തെലും വഴി നോക്ക്..അച്ഛനോട് ഒന്ന് സോപ്പിടാൻ പറ..."
ഞാൻ പതിയെ പറഞ്ഞു .
"മ്മ്...അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്..എന്നാലും അമ്മ ഇന്ന് കുറെ പറഞ്ഞു "
അവൾ വിഷമത്തോടെ പറഞ്ഞു .
"ഹാഹ്..കള മഞ്ജുസേ..ഇത്രേ അല്ലെ ഉള്ളു ..എന്റെ കാര്യം നോക്കിക്കോ..വീട്ടിൽ അറിഞ്ഞ ചിലപ്പോ ചവിട്ടി പുറത്താക്കും ..എന്റെ അച്ഛനെ അറിയാഞ്ഞിട്ടാ "
ഞാൻ ചിരിയോടെ പറഞ്ഞു .
"ആണോ ?"
അവൾ അത്ഭുതത്തോടെ എന്നെ നോക്കി..
"പിന്നല്ലാതെ..അതല്ലേ ഞാൻ ആദ്യമേ പറഞ്ഞെ..നമുക്ക് ഒളിച്ചോടാന്ന്"
ഞാൻ ഗിയർ ലിവറിനു മീതെ ഇരുന്ന അവളുടെ കൈത്തലത്തിൽ കൈ അമർത്തികൊണ്ട് പറഞ്ഞു .
"പോടാ അവിടന്ന് ..അതൊക്കെ നടക്കണ കാര്യം ആണോ.."
അവൾ വിഷമത്തോടെ പറഞ്ഞു .
"അല്ലെങ്കി പിന്നെ എല്ലാരും കൂടി ഇതൊക്കെ നടത്തി തരും എന്നാണോ ഇയാളുടെ വിചാരം "
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
💬 Comments
View all comments