0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

"ശോ..നീ ഓരോന്ന് പറഞ്ഞു എന്നെ കൂടുതൽ ടെൻഷൻ ആക്കല്ലേ "

മഞ്ജു പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു .

"അത് പോട്ടെ അമ്മ എന്താ പറഞ്ഞെ ?"

ഞാൻ സംശയത്തോടെ അവളെ നോക്കി .

"എന്തൊക്കെയെയോ പറഞ്ഞു..നിനക്കു നാണം ഉണ്ടോടി പെണ്ണെ , ഇത്തിരി ഇല്ലാത്ത ഒരുത്തനെ "

മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ ഒന്ന് ഒളി കണ്ണിട്ട് നോക്കി .

അതെനിക്കു നാണക്കേടാണ്..മഞ്ജുസിന്റെ അമ്മ ആയാലും എന്നെ കുറിച്ച് ഒരുമാതിരി കൊണച്ച വർത്താനം !

"ഏഹ്..അങ്ങനെ പറഞ്ഞാ ?"

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി .

"മ്മ്..."

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..

"ശ്ശെ ..."

ഞാൻ ജാള്യതയോടെ ചിരിച്ചു .

"പിന്നെ എന്തൊക്കെയോ പറഞ്ഞു ..എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ വന്നൊണ്ട് ഞാനും എന്തൊക്കെയോ തിരിച്ചു പറഞ്ഞു .."

മഞ്ജുവിന് അമ്മയുമായി വഴക്കിട്ട വിഷമം ഉണ്ടെന്നു അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നി .

"മഞ്ജുസ് കരയുവോ ?"

ഞാൻ സംശയത്തോടെ അവളെ നോക്കി .

"പിന്നെ ഞാനെന്താ മെഷീൻ വല്ലോം ആണോ "

അവൾ ഗൗരവത്തിൽ പറഞ്ഞു .

"അല്ല...ചുമ്മാ ചോദിച്ചെന്നെ ഉള്ളു..."

ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്...."

അവൾ വിഷമത്തോടെ മൂളി. ആ മൂളലിൽ തന്നെ ഒരുപാടു അർഥങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നി . പണ്ട് കല്യാണം മുടങ്ങിയപ്പോൾ ഇരുന്നു കരഞ്ഞതും, പിന്നീട് നവീനുമായുള്ള ഇഷ്യൂ ഓർത്തു കരഞ്ഞതും, എന്റെ മുൻപിൽ വെച്ചു തന്നെ ഒരിക്കൽ കണ്ണ് നിറച്ചതും എല്ലാം ആ മൂളലിൽ ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി .

"പക്ഷെ മഞ്ജുസിനെ

💬 Comments

View all comments