Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
സ്വാതന്ത്ര്യം ആകെക്കൂടി ആ ബസ്സിൽ എനിക്ക് മാത്രേ ഉള്ളുവെന്ന് കരുതിക്കോളൂ !
"കണ്ണാ വേണ്ട..."
അവൾ കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി.
"ദേ..കണ്ണാ , കിണ്ണ എന്നൊന്നും വിളിക്കല്ലേ...ഇങ്ങെഴുന്നേറ്റെ "
ഞാനവളെ പിടിച്ചു വലിച്ചു.
പ്രകാശ് സാറും അജീഷ് സാറും അത് കണ്ട് ഞങ്ങളെ നോക്കി.
"എന്താ അവിടെ ?"
പ്രകാശ് സാർ തിരക്കി..
"ഏയ് ഒന്നുമില്ല മാഷെ ..ഇവൻ ചുമ്മാ.."
മായേച്ചി ചിരിയോടെ പറഞ്ഞു..
"ചുമ്മാ ഒന്നുമല്ല മാഷെ ..മായ മിസ്സിനും കളിക്കണം എന്ന്.."
ഞാൻ പെട്ടെന്ന് തട്ടിവിട്ടു..
"ആഹാ..."
അജീഷ് സാർ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി.
അത് കേട്ടതും സെന്ററിൽ കളിച്ചോണ്ടു നിന്ന പെൺകുട്ടികൾ അമ്പരപ്പോടെ തിരിഞ്ഞു നോക്കി മായ മിസ്സിന് അടുത്തേക്ക് വന്നു..
"വാ മിസ്സെ..."
അവറ്റകൾ സ്റ്റെപ് ഇട്ടു മായയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. അവളെന്നെ തിരിഞ്ഞു തറപ്പിച്ചൊന്നു നോക്കി..ഞാൻ കാരണം ആണല്ലോ ഇതൊക്കെ !
പിന്നെ മനസില്ല മനസോടെ ഗോദയിലേക്കിറങ്ങി .
ഞാനെല്ലാം കണ്ടു ഫ്രണ്ട് സീറ്റിൽ ഒറ്റക്കിരുന്നു കൈകൊട്ടി രസിച്ചു..കമ്പനിക്ക് പ്രകാശ് സാറും അജീഷ് സാറും ഉണ്ടായിരുന്നു .പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും മായേച്ചിയും എന്ജോയ് ചെയ്തു തുടങ്ങി. അവൾ ഡാൻസ് പഠിച്ചിട്ടുള്ള കക്ഷി ആയതുകൊണ്ട് എല്ലാര്ക്കും അമ്പരപ്പായിരുന്നു ..
പത്തു പതിനഞ്ചു മിനിറ്റൊക്കെ കഴിഞ്ഞതും രണ്ടാളും കാറ്റുപോയ ബലൂൺ പോലെ ആയി . കിതച്ചു തുടങ്ങിയതോടെ മഞ്ജുസും മായ മിസ്സും പരിപാടിക്ക് ഗുഡ് ബൈ പറഞ്ഞു .
"മതി മതി..ഇനി പറ്റില്ല..."
മഞ്ജുസ് പാടിക്കൊണ്ടിരുന്ന പാട്ടു നിന്നപ്പോൾ കൈ ഉയർത്തികൊണ്ട് പറഞ്ഞു. പിന്നെ എല്ലാരോടും വഴി മാറാൻ പറഞ്ഞു കൊണ്ട്
💬 Comments
View all comments