0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

.

ഞങ്ങളുടെ കൊട്ടലും പാട്ടും ഒക്കെ കേട്ടിട്ടാണ് .

"ഏയ് അങ്ങനെ ഒന്നുമില്ല മിസ്സെ..ഇത് പതിവല്ലേ.."

ഞാൻ ചിരിയോടെ പറഞ്ഞു.

അപ്പോഴേക്കും ഓർഡർ എടുക്കാനുള്ള ടീം വന്നു. മഞ്ജുസും മായ മിസ്സും മീൽസ് ഓർഡർ ചെയ്തിരുന്നു.

"അല്ല..ഇയാള് എല്ലാം പാസ് ആയില്ലേ..ഇന്ന് റിസൽട്ട് വന്നല്ലോ "

അനാവശ്യമായി മായാ മിസ് ആ കാര്യം എടുത്തിട്ടതോടെ ഞാൻ മഞ്ജുസിനെ ഒന്ന് നോക്കി. ശ്യാമും ഒന്ന് പരുങ്ങി. അവൻ ഒരു സപ്പ്ളി അടിച്ചിട്ട് .

"ആഹ്...പാസ്സ് ഒക്കെ ആയി..."

ഞാൻ കൊട്ടൽ അവസാനിപ്പിച്ച് പതിയെ പറഞ്ഞു .

മഞ്ജു പൊതുവെ കോളേജിൽ സീരിയസ് ആണ് . സ്റ്റുഡന്റസ് ആയി കമ്പനി ആണെങ്കിലും വല്ലാതെ ഫ്രീഡം ഒന്നും കൊടുക്കില്ല. എന്റെ അടുത്ത് പുറത്തു വെച് വേറെ ആള് കൂടെ ഉണ്ടെങ്കിൽ കണ്ട ഭാവവും നടിക്കില്ല. അവൾ ഞാനും മായാ മിസ്സും കൂടി സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ചു മൊബൈലിൽ തോണ്ടി ഇരിപ്പുണ്ട്..

"ആഹ്..ഗുഡ്..."

മായ ചിരിയോടെ പറഞ്ഞു .

"എന്തായാലും മിസ് വന്നില്ലേ..അടുത്ത പാട്ട് മായാ മിസ്സിന് ഡെഡിക്കേഷൻ..."

ശ്യാം പെട്ടെന്ന് അവളെ ഒന്ന് ടീസ് ചെയ്യാനായി പറഞ്ഞു.

"അയ്യോ അതൊന്നും വേണ്ട..."

അവൾ ചിരിയോടെ നിഷേധിച്ചു...

"എന്ന അപ്പുറത്തുള്ള ആൾക്കായല്ലോ "

ഞാൻ മഞ്ജുസിനെ നോക്കികൊണ്ട് ചോദിച്ചതും അവൾ തിരിഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി . വല്യ ചൂടിലാണ്..അല്ലെങ്കിൽ അങ്ങനെ ആക്ട് ചെയ്യുവാണ് എന്നെനിക്കു ആ നോട്ടം കണ്ടപ്പോൾ തോന്നി !

"മഞ്ജു ടീച്ചറെ ..എന്ത് പറയുന്നു.."

മായ അവളെ നോക്കി തിരക്കി..

"നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ..ഇവന്മാരുടെ ഓരോ ഷോ "

💬 Comments

View all comments