Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ഞങ്ങളുടെ ബാഗ് ഇറങ്ങുന്ന സമയത് അതിലേക്കു എടുത്തു വെച്ചിരുന്നു .
ബസ് വീണ്ടും നീങ്ങി തുടങ്ങി . ഹൈദരാബാദ് എത്താൻ എന്തായാലും പിറ്റേന്ന് വൈകുന്നേരം ആകും എന്ന് ഡ്രൈവർ പറഞ്ഞതോടെ പ്ലാനിൽ മാറ്റങ്ങൾ വരുത്തി..
ബാംഗ്ലൂരിൽ രാവിലെയോടെ എത്തും . അപ്പോൾ രാവിലെ കാശു കൊടുത്തു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്ന സെറ്റപ്പിൽ നിന്നും ഫ്രഷ് ആയി ബാംഗ്ലൂർ ഒന്ന് കറങ്ങി ഉച്ചക്ക് ശേഷം തിരിക്കാമെന്നായി . അങ്ങനെ ആണെങ്കിൽ രാത്രിയോടെ ഹൈദ്രബാദ് എത്തും . ടൂർ ഏജൻസി ഒരുക്കിയ ഹോട്ടലിൽ റൂംസ് അവൈലബിൾ ആണ്. അവിടെ രാത്രി എത്തിയാൽ സുഖമായി ഒരു ദിവസം കിടന്നുറങ്ങാം..പിറ്റേന്ന് കാഴ്ചകളിലേക്കും ഇറങ്ങാം..
രാമോജി ഫിലിം സിറ്റി , ചാർമിനാർ , ഗോൽകൊണ്ട ഫോർട്ട് ഒക്കെയാണ് മെയിൻ ആയി ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ . ആ തീരുമാനം എല്ലാവരും അംഗീകരിച്ചു .
സ്വല്പം കൂടി കഴിഞ്ഞതോടെ ലൈറ്റ് ഒകെ അണഞ്ഞു തുടങ്ങി .ഒരു ബ്ലൂ ഡിം ലൈറ്റ് ഓണായി അരണ്ട വെളിച്ചം ബസ്സിൽ നിറഞ്ഞു . ഒരുവിധപ്പെട്ട എല്ലാവരും ഉറങ്ങാനുള്ള സെറ്റപ്പിൽ ആയിരുന്നു .
മഞ്ജുസും മായ മിസ്സും മുൻപിൽ സംസാരിച്ചിരിക്കുന്നുണ്ട് . ഞാനും ശ്യാമും ഓരോ തമാശകൾ പറഞ്ഞു അങ്ങനെ ഇരുന്നു . സ്വല്പം കൂടി കഴിഞ്ഞപ്പോൾ മായേച്ചി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയി . അതോടെ മഞ്ജുസ് എഴുനേറ്റു ഞങ്ങളെ നോക്കി .
ഞാനും ശ്യാമും അവളെ നോക്കി ചിരിച്ചു
പെട്ടെന്ന് അവൾ ഞങ്ങളുടെ സീറ്റിലേക്ക് വന്നു ശ്യാമിനോട് എഴുനേൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു . ബസ്സിൽ ഒരുവിധം എല്ലാരും ഉറങ്ങിയിരുന്നു
💬 Comments
View all comments