0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

കിടന്നു . ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചും പറഞ്ഞു . പിന്നെ ഉറങ്ങാനായി കിടന്നു .

പിന്നെ നേരം പുലർന്നു തുടങ്ങിയ നേരത്താണ് ഡ്രൈവർ ഞങ്ങളെയെല്ലാം വിളിച്ചുണർത്തുന്നത് . കർണാടകം സ്റ്റേറ്റിലെ ഏതോ സ്ഥലം ആയിരുന്നു. അവിടെ നിന്ന് ബാംഗ്ലൂരിലേക്ക് രണ്ടു-മൂന്നു മണിക്കൂർ കൂടിയുണ്ട്. അവിടെ പേ ചെയ്തു ഉപയോഗിക്കാവുന്ന കുളിമുറികളും ടോയ്ലറ്റും ഒക്കെ ഉണ്ട് . രാവിലത്തെ ചടങ്ങൊക്കെ തീർക്കാൻ ഉള്ളവർക്ക് തീർക്കാം എന്ന് കരുതി നിർത്തിയതാണ്.

ഡ്രൈവറും ക്ളീനറും എന്തായാലും ഫ്രഷ് ആകുന്നുണ്ട്. ഞങ്ങൾക്കും വേറെ വഴിയൊന്നുമില്ല. അതുകൊണ്ട് എല്ലാവരും ഇറങ്ങാൻ തന്നെ തീരുമാനിച്ചു ! മഞ്ജുസും ഞാനും കീരിയും പാമ്പും ആണല്ലോ..എല്ലാവരും എഴുനേറ്റപ്പോൾ ഒരേ സീറ്റിൽ ഇരിക്കുന്ന ഞങ്ങളെ പലരും അത്ഭുതത്തോടെ നോക്കുന്നുണ്ട്. തൊട്ടു പുറകിൽ ഒന്നുമറിയാതെ ശ്യാം നീണ്ടു നിവർന്നു കിടന്നുറങ്ങുന്നുമുണ്ട് .

ഞാൻ പുറകിലേക്ക് കയ്യിട്ടു അവനെ തട്ടി വിളിച്ചു . മഞ്ജുസ് അപ്പോഴേക്കും കയ്യും കാലും ഒകെ നിവർത്തികൊണ്ട് എഴുന്നേറ്റിരുന്നു . മായേച്ചിയും മുൻപിലെ സീറ്റിൽ എഴുനേറ്റ് ഇരിപ്പുണ്ട്.

എല്ലാവര്ക്കും കൂടി ഒപ്പം ചെന്ന് സാധിക്കാൻ പറ്റില്ല..അതുകൊണ്ട് കുറച്ചു പേര് ആയി പോയിട്ട് മടങ്ങി വരണം . ഞാനും ശ്യാമും ഒടുക്കം പോകാമെന്നു വെച്ച് ബസ്സിൽ തന്നെ ഇരുന്നു . ടീച്ചേഴ്സും സാറന്മാരുമെല്ലാം ആദ്യം പോയി . മാറാനുള്ള ഡ്രസ്സ് ബാഗിൽ നിന്നെടുത്താണ് എല്ലാരും പോയത്.മഞ്ജുസും മായേച്ചിയും ബാഗും കൂടി എടുത്ത ശേഷമാണ് പോയത്. അവരുടെ വസ്ത്രങ്ങളും മേക്ക്അപ് സാധനവും ഒക്കെ അതിലാവും !

കുറെ പേരൊക്കെ പുറത്തേക്കിറങ്ങി , പുലർ കാലത്തേ കാറ്റും തണുപ്പും ആസ്വദിച്ച് അവിടെ നടന്നു

💬 Comments

View all comments