0%

Chapter Title : രതിയുടെ താന്ത്രികരഹസ്യങ്ങള്‍ - 2

Author : kkstories Read All Parts 99
സ്വായത്തമാക്കുന്നത്‌ ലൈംഗികതയുടെ പൂരവിസ്മയത്തിലേയ്ക്ക്‌ ഇരുവരെയും നയിക്കും.
വിവിധ സംഭോഗ രീതികള്‍
ഒരാളെ ഒന്നിലധികം രതിമൂര്‍ച്ഛയിലേയ്ക്ക്‌ നയിക്കുന്നതില്‍ സംഭോഗനിലകള്‍ക്ക്‌ നിര്‍ണായക പങ്കുണ്ട്‌. ഇത്‌ ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകളെയും ലൈംഗിക താല്‍പര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതായത്‌ ഒരാളിന്‌ തൃപ്തി നല്‍കുന്ന സംഭോഗനില മറ്റൊരാളിന്റെ കാര്യത്തില്‍ പരാജയപ്പെട്ടേക്കാം.
ഇരുകൂട്ടര്‍ക്കും കൂടുതല്‍ ആനന്ദം നല്‍കുന്ന ഭോഗരീതികള്‍ കണ്ടെത്തി മനസിലാക്കുക തന്നെ വേണം.
കാമസൂത്രത്തില്‍ 64 ഭോഗരീതികള്‍ പരാമര്‍ശിക്കുന്നുണ്ട്‌. അതില്‍ പലരീതികളും പലരും തങ്ങളുടെ സ്വകാര്യതയില്‍ പരീക്ഷിച്ചി‍ട്ടുമുണ്ടാകും. ലൈംഗികയെക്കുറിച്ചുളള ഒരു തത്ത്വചിന്തയില്‍ നിന്നാണ്‌ വ്യത്യസ്ത ഭോഗരീതികള്‍ ഉരുത്തിരിഞ്ഞതെന്ന്‌ വിശ്വസിക്കപ്പെടുന്നു.
ഊര്‍ജവും ധാതുവും സംഭരിച്ചു നിര്‍ത്തുന്നതിലാണ്‌ പുരുഷന്‍റെ ആരോഗ്യം കുടികൊളളുന്നത്‌ എന്നാണ്‌ താന്ത്രിക വിശ്വാസം. ഒരു നിലയില്‍ നിന്ന്‌ മറ്റൊരു നിലയിലേയ്ക്ക്‌ മാറുന്പോള്‍ ഇത്‌ സാധ്യമാകുമത്രേ. ഇന്നൊരു രീതി നാളെ വേറൊരു രീതി എന്നല്ല, മറിച്ച് ഒന്നിലധികം സംഭോഗരീതികളിലൂടെ സ്ഖലനം സംഭവിക്കുന്ന തരത്തില്‍ ബന്ധപ്പെടാന്‍ ശീലിക്കണം.
ഒരു രീതിയില്‍ നിന്നും മറ്റൊരു രീതിയിലേയ്ക്ക്‌ പ്രവേശിക്കുന്പോള്‍ ലൈംഗികോദ്ധാരണത്തില്‍ വ്യതിയാനമുണ്ടാകും. പുരുഷന്‌ പലപ്പോഴും ഒന്നാം പാഠം മുതല്‍ വായിച്ചു തുടങ്ങേണ്ടി വരും. എന്നാല്‍ വാമഭാഗത്തിന്റെ ലൈംഗിക ഉണര്‍വില്‍ കാര്യമായ മാറ്റം വരികയുമില്ല.
പരിമിതി എന്ന്‌ കരുതപ്പെടുന്ന അവസ്ഥയെ ആയുധമാക്കി വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. സംഭോഗത്തിനിടെ ശ്രദ്ധ മാറിയാല്‍ പുരുഷന്റെ ഉദ്ധാരണം താഴോട്ടു പോകും. മനപ്പൂര്‍വം ഇടവേളകള്‍ സൃഷ്ടിച്ച് സംഭോഗവേള നീട്ടിയെടുക്കുകയാണ്‌ ഇവിടെ
ചെയ്യുന്നത്‌.
ശ്വാസ നിയന്ത്രണത്തിന്റെ അത്ഭുത ഫലങ്ങള്‍
എല്ലാ പ്രാചീന ശാസ്ത്രങ്ങളും ശ്വാസനിയന്ത്രണത്തിന്റെ മേന്മയെക്കുറിച്ച് വാചാലമാണ്‌. ശ്വാസനിയന്ത്രണത്തിന്‌ ലൈംഗിക കര്‍മ്മത്തിലും പ്രാധാന്യമേറെയാണ്‌.
എങ്ങനെ ശ്വസിക്കണമെന്ന്‌ അറിയുന്നത്‌ നിങ്ങളെയും പങ്കാളിയെയും ഒരുപോലെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കും. ശ്വാസനിയന്ത്രണത്തിന്റെ വിവിധ നിലകളില്‍ത്തന്നെ രതിമൂര്‍ച്ഛയുടെ

💬 Comments

View all comments